ന്യൂഡൽഹി: നിലവിലുള്ള കെട്ടിടത്തിന് സമീപം 922 കോടി രൂപ ചെലവിൽ പുതിയ പാർലമെൻറ് മന്ദിരം നിർമിക്കാൻ േകന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. 10.5 ഏക്കർ സ്ഥലത്ത് 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുക. 42 മീറ്റർ ഉയരമുണ്ടാകും.
പരിസ്ഥിതി മന്ത്രാലയത്തിെൻറ വിദഗ്ദ്ധ മൂല്യനിർണയ സമിതി (ഇ.എ.സി) കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി.പി.ഡബ്ല്യു.ഡി) നൽകിയ നിർമാണ പ്രോജക്റ്റ് ഫെബ്രുവരി 25 മുതൽ 26 വരെ നടന്ന യോഗങ്ങളിൽ ഇ.എ.സി പരിഗണിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സി.പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഏപ്രിൽ 22 മുതൽ 24 വരെ നടന്ന യോഗം അനുമതി നൽകിയത്. നേരത്തെ 776 കോടിയായിരുന്നു നിർമാണച്ചെലവായി കണക്കാക്കിയിരുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം ഇത് 922 കോടി രൂപയായി ഉയർന്നു.
നിലവിലുള്ള പാർലമെൻറ് മന്ദിരത്തിെൻറ സ്വീകരണ കേന്ദ്രവും എ.സി പ്ലാൻറും ഉൾപ്പെടെ 1970 -80കളിൽ നിർമ്മിച്ച 5,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പൊളിക്കും. നിർമാണ സ്ഥലത്തുള്ള 333 മരങ്ങളിൽ 223 വൃക്ഷത്തൈകൾ പറിച്ചുനടുകയും 100 എണ്ണം നിലനിർത്തുകയും ചെയ്യും. പുതുതായി 290 മരങ്ങൾ നടാനും പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു.
അതേസമയം, ഭൂവിനിയോഗം സംബന്ധിച്ച നിയമപരമായ തടസ്സങ്ങൾ നീക്കിയാൽ മാത്രമേ നിർമാണത്തിന് അന്തമാനുമതി ലഭിക്കുകയുള്ളൂ. എന്നാൽ, ഭൂവിനിയോഗത്തിന് സ്റ്റേ ഓർഡർ ഇല്ലെന്ന് സി.പി.ഡബ്ല്യു.ഡി വ്യക്തമാക്കി. മാസ്റ്റർ പ്ലാനിൽ വിനോദ കേന്ദ്രമായി രേഖപ്പെടുത്തിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഇതുസംബന്ധിച്ച് ഭവന, നഗരകാര്യ മന്ത്രാലയത്തിെൻറ വിജ്ഞാപനം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.