16 രാഷ്​ട്രപ്രതിനിധികൾ ഇന്ന്​ കശ്​മീരിൽ; യൂറോപ്യൻ യൂനിയൻ ഇല്ല

ന്യൂഡൽഹി: യു.എസ്​ ഉൾപ്പെടെ വിവിധ രാഷ്​ട്രങ്ങളിൽ നിന്നുള്ള 16 അംഗ പ്രതിനിധി സംഘം ഇന്ന്​ കശ്​മീർ സന്ദർശിക്കും. കശ ്​മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും പൗരപ്രമുഖരുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്യും. ലാറ്റിനമേരിക ്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ പ്രതിനിധികളിൽ ഏറെയും.

അതേസമയം, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ ഇ പ്പോൾ കശ്​മീർ സന്ദർശിക്കുന്നില്ല. തങ്ങൾ മറ്റൊരു ദിവസം കശ്​മീരിലെത്തുമെന്നും തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മെഹബൂബ മുഫ്​തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുമെന്നും യൂറോപ്യൻ യൂനിയൻ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്​. 23 അംഗ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം നേരത്തേ കശ്​മീർ സന്ദർശിച്ചിരുന്നു.

ഇന്ന്​ കശ്​മീർ സന്ദർശിക്കുന്ന പ്രതിനിധി സംഘം വെള്ളിയാഴ്​ച ഡൽഹിയിലേക്ക്​ തിരികെ പോകുംവഴി ജമ്മുവിലെത്തി ലഫ്​റ്റ്​നൻറ്​ ഗവർണർ ജി.സി മുർമുവുമായും മറ്റ്​ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്​ച നടത്തും. ജമ്മുകശ്​മീരിന്​ പ്ര​േത്യക പദവി ഉറപ്പു നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദ്​ ചെയ്​തിട്ട്​ അഞ്ച്​ മാസത്തിനു ശേഷമാണ്​ വിവിധ രാഷ്​ട്ര പ്രതിനിധികളുടെ കശ്​മീർ സന്ദർശനം.

ആർട്ടിക്കിൾ370 റദ്ദാക്കിയതിന്​ ശേഷമുള്ള സാഹചര്യം നേരിട്ടറിയുന്നതിനായി തങ്ങൾക്ക്​ കശ്​മീർ സന്ദർശിക്കാനുള്ള അവസരം വേണമെന്ന വിവിധ രാഷ്​ട്രങ്ങളുടെ അഭ്യർഥന മാനിച്ചാണ്​ ഇപ്പോൾ ഇത്തരമൊരു സന്ദർശനം ഒരുക്കിയത്​.

Tags:    
News Summary - Envoys from 16 nations to visit Kashmir; EU to skip trip -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.