അണ്ണാ ഡി.എം.കെയുടെ 'രണ്ടില' ചിഹ്നം ഇ.പി.എസ്-ഒ.പി.എസ് വിഭാഗത്തിന്

ന്യൂഡൽഹി: അണ്ണാ ഡി.എം.കെയുടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ 'രണ്ടില' മു​ഖ്യ​മ​ന്ത്രി ഇ. പളനിസ്വാമി-ഉപമു​ഖ്യ​മ​ന്ത്രി ഒ. പന്നീർശെൽവം (ഇ.പി.എസ്-ഒ.പി.എസ്) വിഭാഗത്തിന് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിൽ ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങളെ പിന്തുണക്കുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് കമീഷൻ അന്തിമ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം അ​ണ്ണാ​ഡി.​എം.​കെ വി.​കെ. ശ​ശി​ക​ല​യു​ടെ​യും ഒ. ​പ​ന്നീ​ർ​സെ​ൽ​വ​ത്തി​​​​​​​​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ പി​ള​ർ​ന്ന​പ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചി​ഹ്നം മ​ര​വി​പ്പി​ച്ച​ത്. ചി​ഹ്ന​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ഇ​രു​വി​ഭാ​ഗ​വും ല​ക്ഷ​ക്ക​ണ​ക്കി​നു സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ ക​മീ​ഷ​നു മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചി​രുന്നു. 

ആ​ർ.​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​നും മ​റ്റു ചി​ഹ്ന​ങ്ങ​ളാ​ണ് തെരഞ്ഞെടുപ്പ് കമീഷൻ അ​നു​വ​ദി​ച്ച​ത്. എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി ന​യി​ക്കു​ന്ന അ​മ്മ വി​ഭാ​ഗ​വും ഒ. ​പ​ന്നീ​ർ​സെ​ൽ​വം നേ​തൃ​ത്വം ന​ൽ​കു​ന്ന പു​ര​ട്​​ച്ചി ത​ലൈ​വി അ​മ്മ വി​ഭാ​ഗ​വും ല​യ​ിച്ചതോടെ സ​ത്യ​വാ​ങ്‌​മൂ​ല​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും ത​യാ​റായി. എ​ന്നാ​ൽ, ദി​ന​ക​ര​ൻ പ​ക്ഷം അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വീ​ണ്ടും ത​ർ​ക്ക​ം ഉയർന്നു. 

ഇതിനിടെ, അ​ണ്ണാ​ഡി.​എം.​കെ​യു​ടെ ര​ണ്ടി​ല ഏ​തു വി​ഭാ​ഗ​ത്തി​നു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് വേഗത്തിൽ തീരുമാനം വേണമെന്ന് ചൂണ്ടിക്കാട്ടി അ​ണ്ണാ​ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ൻ രാം ​കു​മാ​ർ മദ്രാസ് ഹൈകോടതി‍യിൽ ഹ​ര​ജി നൽകി. ഹരജി പരിഗണിച്ച ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ​ചിഹ്ന വിഷ‍യത്തിൽ കഴിഞ്ഞ ഒ​ക്ടോ​ബ​ർ 31ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കുകയും ചെയ്തു. 

എന്നാൽ, അ​ണ്ണാ​ഡി.​എം.​കെ​യി​ലെ പ്ര​ശ്ന​മാ​ണ്​ തീ​രു​മാ​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കോടതിയെ ബോ​ധി​പ്പി​ച്ചത്. 
 

Tags:    
News Summary - EPS- OPS Win AIADMK Party Symbol -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.