രാജീവ് വധക്കേസ് പ്രതി പേരറിവാളന് പരോൾ ഒരു മാസം കൂടി നീട്ടി നൽകി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അർപുതാമ്മാൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിനെ തുടർന്നാണ് പരോൾ ഒക്ടോബർ 24 വരേക്ക് നീട്ടിയത്.

ആഗസ്ത് 24 നാണ് തമിഴ്നാട് സർക്കാർ പേരറിവാളന് ഒരു മാസത്തെ പരോൾഅനുവദിച്ചത്. രാജീവ്ഗാന്ധി വധക്കേസില്‍ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങിയത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ 30 ദിവസം കൂടി നീട്ടി നൽകിയിത്.

പേരറിവാളന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നേരത്തേ അര്‍പ്പുതം അമ്മാള്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. 26 വര്‍ഷം പേരറിവാളന്‍ തടവില്‍ കഴിഞ്ഞിരുന്നു. വെല്ലൂര്‍ ജയിലിലാണ് പേരറിവാളന്‍ ഇപ്പോള്‍ ഉള്ളത്.

Tags:    
News Summary - eriyarivalan got one more month parole-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.