ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യത്തിനായുള്ള ശമ്പളപരിധി ഉയർത്തുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ്. വിഹിതം അടക്കാതെ ഇ.എസ്.ഐ പരിരക്ഷക്കായി 45,000 രൂപവരെ ശമ്പളമുളള തൊഴിലാളികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് പരിധി ഉയർത്തുന്നത് സജീവ പരിഗണനയിലുണ്ടെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
ശമ്പളപരിധി ഉയർത്തുന്ന വിഷയം പരിശോധിക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റി അന്നത്തെ പരിധിയായിരുന്ന 25,000 രൂപയുടെ 50 ശതമാനമെങ്കിലും വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നെങ്കിലും ഈ തീരുമാനം നടപ്പിലായില്ലെന്ന് മാത്രമല്ല കേന്ദ്ര സർക്കാർ 2017ൽ ശമ്പളപരിധി 21,000 ആയി കുറക്കുകയും ചെയ്തു. ഇതുമൂലം 2017 മുതൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പരിധിയിൽനിന്ന് പുറത്തായതെന്ന് എം.പി ചൂണ്ടിക്കാട്ടി. പുറത്തായ തൊഴിലാളികൾക്കും ഉയർന്ന ശമ്പളത്തിന് അർഹരായ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് ശമ്പള പരിധി 45,000 രൂപയായെങ്കിലും ഉയർത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.