ന്യൂഡൽഹി: തൊഴിലാളിയിൽ നിന്നും തൊഴിലുടമയിൽ നിന്നും വർഷംതോറും വൻതുക സമാഹരിക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.െഎ) കോർപറേഷൻ ഗുണഭോക്താക്കൾക്ക് ഉപകാരപ്പെടാത്ത വെള്ളാനയെന്ന് പാർലമെൻറ് അന്വേഷണ സമിതി.
- ഇ.എസ്.െഎ പദ്ധതിയിലേക്ക് കിട്ടുന്ന വിഹിതത്തിെൻറ പകുതിപോലും തൊഴിലാളിയുടെ ചികിത്സക്ക് ചെലവിടുന്നില്ല. സെസ് പിരിക്കുന്നതുപോലെയാണ് നിർബന്ധിത വിഹിതം ഇൗടാക്കുന്നത്. വാർഷിക കണക്കുകൾ പ്രകാരം തൊഴിലാളി, തൊഴിലുടമ വിഹിതമായി 14,000 കോടി കിട്ടിയെങ്കിൽ, ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ആനുകൂല്യമായും ചെലവിട്ടത് 6124 കോടി മാത്രം.
- തൊഴിലാളികൾക്ക് ഉപകാരപ്പെടേണ്ട തുക, ഭീമമായ സഞ്ചിത നിധിയാക്കി മാറ്റിയത് നിയമവിരുദ്ധവും അധാർമികവുമാണ്. ഇത്തരമൊരു നിധി രൂപവത്കരിക്കാൻ കോർപറേഷന് അധികാരമില്ല. ഇതേക്കുറിച്ച് വിശദീകരണം നൽകാനും കുറ്റക്കാരെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനും സഭാ സമിതി ആവശ്യപ്പെട്ടു.
- ഇക്കഴിഞ്ഞ മാർച്ച് 31വരെയുള്ള കണക്ക് പ്രകാരം ഇ.എസ്.െഎ കോർപറേഷന് 73,303 കോടി രൂപ സഞ്ചിത നിധിയുണ്ട്. തൊഴിലാളി, തൊഴിലുടമ വിഹിതമായി ഒറ്റ വർഷത്തിനിടയിൽ ഉണ്ടായ വർധന 13,920 കോടിയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സഞ്ചിത നിധി വഴി കിട്ടിയ പലിശമാത്രം 20,000 കോടി.
- ഇ.എസ്.െഎ ആശുപത്രികളുടെ സ്ഥിതി പരിതാപകരമാണ്. മെച്ചപ്പെട്ട സജ്ജീകരണങ്ങൾ ഇല്ല. കോർപറേഷന് സ്വന്തമായി മെഡിക്കൽ കോളജ് വേണമെന്ന് 2007ൽ തീരുമാനിച്ചു. 2014ൽ വേണ്ട എന്നും തീരുമാനിച്ചു. ഇതിനിടയിലുള്ള ഏഴു വർഷത്തിനിടയിൽ സഞ്ചിത നിധി ഉപയോഗിച്ച് ആശുപത്രികൾ ഒന്നുംതന്നെ തുടങ്ങാനും കഴിഞ്ഞില്ല.
- ഇ.എസ്.െഎ നിയമം പ്രാബല്യത്തിൽ വന്ന് 70 വർഷം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് നൽകിവരുന്ന ചികിത്സ, ഇൻഷുറൻസ് സേവനങ്ങളെക്കുറിച്ച് സർക്കാർ കാര്യമായ പഠനം നടത്തിയിട്ടില്ല. തൊഴിലാളി, തൊഴിലുടമ വിഹിതം ഇൗടാക്കുന്നത് തൊഴിൽ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലുള്ള ഇ.എസ്.െഎ കോർപറേഷനാണ്. സംസ്ഥാന സർക്കാറുകൾ നടത്തുന്ന ആശുപത്രി, ഡിസ്പെൻസറികൾ വഴിയാണ് ചികിത്സ. രണ്ടുതരത്തിൽ സംവിധാനം നീങ്ങുന്നത് കാര്യക്ഷമതയെ വല്ലാതെ ബാധിക്കുന്നു. ഇ.എസ്.െഎ നിയമം അടിയന്തരമായി പുനരവലോകനം ചെയ്യണം.
- സാമൂഹിക സുരക്ഷ മുൻനിർത്തി തുടങ്ങിയ കോർപറേഷെൻറ പ്രവർത്തനത്തിന് മേൽനോട്ട സംവിധാനം കൊണ്ടുവരണം. യഥാർഥ ഗുണഭോക്താക്കൾക്ക് അർഹമായ ചികിത്സ സൗകര്യം ലഭ്യമാക്കാൻ കോർപറേഷന് കഴിയുന്നില്ല. സഞ്ചിത നിധിക്ക് അടയിരിക്കുന്ന കോർപറേഷൻ, പാർലമെൻറ് നൽകിയ ചുമതലയിൽനിന്ന് ഏറെ അകലെയാണ്. കൃത്യമായ മേൽനോട്ടത്തോടെ ഫലപ്രദമായ ഇൻഷുറൻസ്, ചികിത്സ സംവിധാനം കൊണ്ടുവരാൻ തൊഴിൽ മന്ത്രാലയത്തോട് കിരിത് സോമയ്യ അധ്യക്ഷനായ സമിതി നിർദേശിച്ചു.
വിഹിതം വെട്ടിക്കുറക്കാൻ നിർദേശം
- ഇ.എസ്.െഎ പദ്ധതിയിലേക്ക് തൊഴിലാളിയും തൊഴിലുടമയും നൽകുന്ന വിഹിതം ഉടനടി വെട്ടിക്കുറക്കാൻ പാർലമെൻറ് സമിതി സർക്കാറിനോട് നിർദേശിച്ചു.
- സെസ് പിരിക്കുന്നതുപോലെ നിർബന്ധിത വിഹിതം ഇൗടാക്കി സഞ്ചിത നിധിയിലേക്ക് മുതൽക്കൂട്ടുന്നതല്ലാതെ, നൽകുന്ന വിഹിതം തൊഴിലാളിക്ക് ഉപകാരപ്പെടുന്നില്ല. വേതനത്തിെൻറ 1.75 ശതമാനം തൊഴിലാളിയും 4.75 ശതമാനം തൊഴിലുടമയും വിഹിതം നൽകുന്നുണ്ട്.
- 3.19 കോടി ജീവനക്കാരാണ് ഇ.എസ്.െഎ പദ്ധതിയുടെ പരിധിയിൽ വരുന്നത്. രാജ്യത്ത് 154 ഇ.എസ്.െഎ ആശുപത്രിയും 1485 ഡിസ്പെൻസറിയുമുണ്ട്. ഇ.എസ്.െഎ പദ്ധതി വിഹിതം നൽകുന്ന തൊഴിലുടമകൾ 8.98 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.