ന്യൂഡൽഹി: കശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ യൂനിയനിൽ നിന്നുള്ള 27 അംഗ എം.പി സംഘം എത്തിയതിനെ വിമർ ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയിൽ സന്ദർശിക്കുന്നത് ഇസ്ലാമോഫോബിയയുള്ള എം.പിമാരാണെന്ന് ഉവൈസി ട്വിറ്ററിലൂടെ ആരോപിച്ചു. ‘തിരിച്ചു പോകൂ, ഇത്തരത്തിൽ തെറ്റുകൾ ചെ യ്യരുത്. ധർമ്മമെങ്കിലും ഇവിടെ ശേഷിക്കട്ടെ’ എന്നാകും കശ്മീരിലെ ജനതക്ക് ഇസ്‌ലാമിനെ അടച്ചാക്ഷേപിക്കുന്നവര ായ യൂറോപ്യൻ എം.പിമാരോട് പറയാനുണ്ടാവുകയെന്നും ഉവൈസി പറഞ്ഞു.
മൂന്നു മാസമായി നിയന്ത്രണങ്ങളിൽ കഴിയുന്ന കശ്മീരിലേക്ക് ‘സ്വകാര്യ സന്ദർശന’മെന്ന പേരിലാണ് വിദേശസംഘം എത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷ- ഫാഷിസ്റ്റ് പാർട്ടികളിൽപെട്ട എം.പിമാരാണ് കശ്മീരിലെത്തിയിരിക്കുന്നത്. 27 അംഗ സംഘത്തിൽ ആറു ഫ്രഞ്ച് എം.പിമാർ ലീ പെന്നിെൻറ നാഷനൽ ഫ്രണ്ടുകാർ, പോളണ്ടിൽ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാർ, നാലു ബ്രിട്ടീഷ് എം.പിമാർ ബ്രക്സിറ്റ് പാർട്ടിക്കാരും ആണ്.
യൂറോപ്യൻ എം.പിമാരുടെ കശ്മീർ സന്ദർശനത്തിനെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ഇന്ത്യയിൽ നിന്നുള്ള നേതാക്കൻമാരെയും എം.പിമാരെ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുന്നവർ യൂറോപ്യൻ എം.പിമാരുടെ സന്ദർശനത്തിനും ഇടപെടലിനും അനുമതി നൽകുന്നു. ഇത് വളരെ അപൂർവമായ ദേശീയതയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
പ്രത്യേക പദവി പിൻവലിച്ച് ജമ്മു-കശ്മീർ വിഭജിച്ച ശേഷം അവിടത്തെ സ്ഥിതിഗതികൾ പൊതുവെ മെച്ചമാണെന്നും മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും കുഴപ്പങ്ങൾക്കു പിന്നിൽ പാകിസ്താനുള്ള പങ്ക് എത്രത്തോളമെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് കേന്ദ്ര സർക്കാർ ഈ സന്ദർശനം ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, മിക്ക നേതാക്കളും ഇപ്പോഴും തടങ്കലിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.