ന്യൂഡൽഹി: യൂറോപ്യൻ എം.പി സംഘത്തിെൻറ ജമ്മു-കശ്മീർ സന്ദർശനം മോദി സർക്കാറിെൻറ നയതന്ത്ര മണ്ടത്തമാണെന്ന് കോൺഗ്രസ്. ബ്രോക്കറെ വെച്ച് ഇത്തരമൊരു സന്ദർശന പരിപാടി നടപ്പാക്കിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേ ന്ദ്ര മോദി വിശദീകരിക്കണമെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാകതയില്ലാത്ത, തെറ്റിദ്ധരിച്ചു നടപ്പാക്കുന്ന പ്രചാരവേലയാണ് കഴിഞ്ഞ മൂന്നുദിവസമായി രാജ്യം കാണുന്നതെന്ന് സുർജേവാല പറഞ്ഞു. അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറാണ് യൂറോപ്യൻ എം.പിമാരെ ഡൽഹിയിലും തുടർന്ന് കശ്മീരിലും എത്തിച്ചത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മൂന്നാംകക്ഷി ഇടപെടൽ അംഗീകരിക്കില്ലെന്നുമാണ് 72 വർഷമായി ഇന്ത്യയുടെ നയമെന്നിരിക്കേ, അതിനു വിരുദ്ധമായതാണ് ഇേപ്പാൾ സംഭവിച്ചത്. ഗുരുതര തെറ്റാണ് സർക്കാർ ചെയ്തത്.
ഇന്ത്യൻ പാർലമെൻറിനെയും ജനാധിപത്യ വികാരത്തെയും ബി.ജെ.പി സർക്കാർ അപമാനിച്ചു. രാജ്യത്തെ എം.പിമാരെയോ പ്രതിപക്ഷ നേതാക്കളെയോ കശ്മീരിൽ ഇറങ്ങാൻ അനുവദിക്കുന്നില്ല. അവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയക്കുന്നു. അതേസമയം, യൂറോപ്യൻ എം.പിമാരുടെ സ്വകാര്യ സന്ദർശനത്തിന് ചുവന്ന പരവതാനി വിരിക്കുന്നു. വിദേശ മന്ത്രാലയത്തെ തഴഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തെയും എൻ.ജി.ഒയേയും ഈ സന്ദർശനത്തിെൻറ ക്രമീകരണ ചുമതല ഏൽപിച്ചത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണം. എം.പി സംഘത്തിെൻറ വരവിനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുമെല്ലാം ഒത്താശ ചെയ്ത മദി ശർമ ആരാണെന്ന് നരേന്ദ്ര മോദി പറയണം.
വിമൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക്, ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈൻഡ് സ്റ്റഡീസ് എന്നിവയുടെ ബാനറിലാണ് വിദേശ എം.പി സംഘത്തിെൻറ പരിപാടികൾ. ഇവക്ക് ബി.ജെ.പിയുമായുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണം. യൂറോപ്യൻ എം.പി സംഘത്തിെൻറ സ്വകാര്യ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് മദി ശർമ സമയം നിശ്ചയിച്ചു ക്രമീകരണം ഒരുക്കിക്കൊടുത്തത് ഏതു നിലക്കാണ്? ഈ സന്ദർശനത്തിനു വേണ്ടിയുള്ള പണം എവിടെനിന്നാണെന്ന് വ്യക്തമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.