ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ വിധം വീണ്ടും ഉയര്‍ന്നതോടെ തീരത്ത് വസിക്കുന്ന 100ഒാളം പ്രദേശവാസികളെ ഒഴിപ്പിച്ചു. അപകടനിലക്ക് മുകളിലായ ജലനിരപ്പ് ഇപ്പോള്‍ 205.50 മീറ്ററിലെത്തി. 204 മീറ്റര്‍ ഇന്നലെ തന്നെ മറികടന്നിരുന്നു. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യമുനയുടെ തീരങ്ങളില്‍ ജീവിക്കുന്നര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നദീതീരത്ത് താമസിക്കുന്ന കുടുംബങ്ങളോടും മാറി താമസിക്കാന്‍ ഇന്നലെ ബന്ധപ്പെട്ടവർ നിര്‍ദേശം നല്‍കിയിരുന്നു.
ജലനിരപ്പ് ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതൽ പേരെ കൂടി ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടിവന്നേക്കും. ഏകദേശം അഞ്ച് ലക്ഷം ക്യൂസെക് വെള്ളം ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നതും ജലനിരപ്പ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകും.
അടിയന്തര സാഹചര്യത്തെ നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിെൻറ നേൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. പതിനായിരത്തോളം കുടംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത് . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരപ്രദേശങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
#Delhi: Yamuna river continues to flow above danger mark; Visuals from Old Iron Bridge pic.twitter.com/9i1rwqvyTt
— ANI (@ANI) July 29, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.