നർമദപുരം: മധ്യപ്രദേശിലെ നർമദപുരം ജില്ലയിൽ ക്രൈസ്തവ ആരാധനാലയം തീവെച്ചു നശിപ്പിച്ചു. ജില്ല ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റർ അകലെ ആദിവാസി മേഖലയായ ചൗകിപുരയിലുള്ള ചർച്ചാണ് ആക്രമികൾ തീയിട്ടത്. പള്ളിയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
പള്ളിക്കുള്ളിൽ ‘റാം’ എന്നെഴുതിവെച്ചിട്ടുണ്ടെന്നും ആരാണ് അക്രമത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പള്ളിയിൽ ഞായറാഴ്ച പ്രാർഥനക്കായി വിശ്വാസികൾ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സബ് ഡിവിഷനൽ ഓഫിസർ മഹേന്ദ്ര സിങ് ചൗഹാൻ പറഞ്ഞു. ഇവാഞ്ചലിക്കൻ ലൂഥറെൻ ചർച്ച് ഇൻ അമേരിക്കയുടെ കീഴിൽ അഞ്ചു വർഷം മുമ്പ് സ്ഥാപിച്ചതാണിത്.
മത അവഹേളനമെന്ന ഉദ്ദേശ്യത്തിൽ ആരാധനാലയങ്ങളെ അലങ്കോലപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.