ഭോപാൽ: കർഷക ആത്മഹത്യ സംബന്ധിച്ച മധ്യപ്രദേശ് കൃഷിമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. ‘‘ആരാണ് ആത്മഹത്യ ചെയ്യാത്തത്, കച്ചവടക്കാരും പൊലീസ് കമീഷണർമാരും ചെയ്യുന്നില്ലേ? ആത്മഹത്യ ഒരു ആഗോള പ്രശ്നമാണ്’’ -എന്നായിരുന്നു ബി.ജെ.പി മന്ത്രിയായ ബാലകൃഷ്ണ പാട്ടിദാറുടെ വാക്കുകൾ. 2013 മുതൽ കർഷക ആത്മഹത്യയിൽ 21 ശതമാനം വർധനവുള്ള സംസ്ഥാനത്തെ കൃഷിമന്ത്രിയുടെ പ്രസ്താവന വൻ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയാണ് മധ്യപ്രദേശിലെ ആത്മഹത്യനിരക്ക് വർധനവ് മാർച്ച് 20ന് ലോക്സഭയിൽ അറിയിച്ചത്.
കൃഷിനാശവും കടക്കെണിയുംമൂലം പൊറുതിമുട്ടിയ കർഷകർ കഴിഞ്ഞവർഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. ജൂൺ ആറിന് മന്ദ്സൗറിൽ കർഷക സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.