ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. "ഹിറ്റ്ലർ പോലും തന്റെ പാവം കുഞ്ഞുങ്ങൾക്ക് ജോലി നൽകി, മോദി നിങ്ങൾക്ക് എന്താണ് തന്നത്. കെജ്രിവാൾ നിങ്ങൾക്കായി പ്രവർത്തിക്കുന്നു.
നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ, കെജ്രിവാൾ നിങ്ങൾക്ക് മരുന്ന് നൽകുന്നു, മോദിയല്ല. നിങ്ങളുടെ കണ്ണുകൾ തുറക്കുക, ബി.ജെ.പി വിട്ട് എ.എ.പിയിൽ ചേരുക" -കെജ്രിവാൾ ചോദിച്ചു. 'ദി കശ്മീർ ഫയൽസ്' സിനിമ നികുതി രഹിതമാക്കണം എന്ന ബി.ജെ.പി എം.എൽ.എമാരുടെ ആവശ്യത്തെയും കെജ്രിവാൾ കടന്നാക്രമിച്ചു.
"നിങ്ങൾ എന്തിനാണ് ഞങ്ങളോട് ഇത് നികുതി രഹിതമാക്കാൻ ആവശ്യപ്പെടുന്നത്? നിങ്ങൾക്ക് അത് താൽപ്പര്യമുണ്ടെങ്കിൽ, അത് യുട്യൂബിൽ ഇടാൻ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക. എല്ലാം സൗജന്യമായിരിക്കും. എല്ലാവർക്കും ഇത് ഒരു ദിവസം കൊണ്ട് കാണാൻ കഴിയും''-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.