പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന് പറയാൻ അവകാശമില്ല -ഹൈകോടതി

ന്യൂഡൽഹി: പാസ്പോർട്ട് പൗരന്റെ അവകാശമാണെന്നും പഴയ പാസ്പോർട്ട് ദുരുപയോഗം ചെയ്തുവെന്ന സംശയത്തിൽമാത്രം അത് പുതുക്കിനൽകില്ലെന്ന് പറയാൻ അധികാരികൾക്ക് അവകാശമില്ലെന്നും ഡൽഹി ഹൈകോടതി.

പാസ്പോർട്ടിലെ ജനനത്തീയതി സംബന്ധിച്ചാണ് അധികൃതർ എതിർപ്പ് അറിയിച്ചത്. പുതിയ ജനനത്തീയതിവെച്ച് പാസ്പോർട്ട് അനുവദിച്ചാൽ ദുരുപയോഗ സാധ്യതയുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ, മാതാപിതാക്കൾ നൽകിയ രേഖയിലെ പിശകുമൂലമാണ് തെറ്റായ ജനനത്തീയതി ആദ്യ പാസ്പോർട്ടിൽ രേഖപ്പെടുത്തിയതെന്ന് ഹരജിക്കാരൻ വാദിച്ചു. സാധുവായ രേഖകൾ ഹാജരാക്കിയാൽ അത് പരിശോധിച്ച് പാസ്പോർട്ട് പുതുക്കിനൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.    

Tags:    
News Summary - Every citizen has right to hold passport, renewal can't be refused: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.