ചണ്ഡിഗഢ്: എല്ലാവരും മതചാര ചടങ്ങുകൾ അവരവരുടെ ആരാധനാലയങ്ങളിൽ നടത്തണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. പൊതുസ്ഥലത്ത് ജുമുഅ നമസ്കാരിച്ചതിനെതിരെ ഹിന്ദുത്വ സംഘടനകൾ ഗുരുഗ്രാമിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റോഡുകളിൽ പരിപാടി നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ആഴ്ചയും ജുമുഅ നമസ്കാരം നടന്നിരുന്ന ഗുരുഗ്രാം സെക്ടർ 12എയിൽ വെള്ളിയാഴ്ച ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഗോവർധൻ പൂജ അരങ്ങേറിയിരുന്നു. ജുമുഅ നമസ്കാരം നടത്തുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ഹിന്ദു സംഘർഷ സമിതിയാണ് പൂജ സംഘടിപ്പിച്ചത്.
എന്നാൽ, വെള്ളിയാഴ്ച ഇവിടെ ജുമുഅ നമസ്കാരം നിശ്ചയിച്ചിരുന്നില്ലെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. എല്ലാ ആഴ്ചയും ഒരുദിവസം ഒരു വിഭാഗം പ്രാർഥനക്കായി പൊതുസ്ഥലം ഉപയോഗിക്കുന്നത് റോഡ് ഉപരോധം പോലെയാണെന്ന് കപിൽ മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.