വെട്ടുകിളി ആക്രമണം പാകിസ്​താൻെറ​ പദ്ധതിയെന്ന്​; അർണബിനെ ട്രോളി സമൂഹ മാധ്യമങ്ങൾ

ന്യൂഡൽഹി: പാൽഘർ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും കോൺഗ്രസ് പ്രസിഡൻറ്​ സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടർന്ന്​ കോടതി കയറിയ റിപബ്ലിക്​ ടി.വി അവതാരകൻ അർണബ്​ ഗോസ്വാമി മറ്റൊരു പരാമർശത്തിലൂടെ വീണ്ടും ​വിവാദത്തിലായിരിക്കുകയാണ്​. ഇത്തവണ വെട്ടുകിളിയാണ്​ വിഷയം. രാജസ്ഥാൻ, പഞ്ചാബ്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ വ്യാപക വെട്ടുകിളിയാക്രമണം നേരിട്ടത്​ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വാർത്തയാണ്​​. 

ഈ സാഹചര്യത്തിൽ വെട്ടുകിളി ആക്രമണത്തെ പാക് പദ്ധതിയെന്ന് വിശേഷിപ്പിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും മീമുകളും പ്രചരിക്കുകയാണ്​. രാജ്യത്ത്​ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന വെട്ടുകിളികള്‍ പാകിസ്​താൻ അയച്ചതാണെന്നാണ്​ അർണബ്​ പറഞ്ഞത്​. ‘പാകിസ്​താൻ വെട്ടുകിളികളെ അയച്ചുകൊണ്ട്​ ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയിലാണ്​. അവരുടെ വിളകൾ വെട്ടുകിളികൾ നശിപ്പിച്ചതിനാൽ പാകിസ്​താനികൾക്ക്​ ഇനി ‘വെട്ടുകിളി ബിരിയാണി’ വെച്ച്​ തിന്നേണ്ടി വരുമെന്നും അർണബ്​ ചാനൽ ചർച്ചക്കിടെ പറഞ്ഞു. അര്‍ണബിൻെറ പുതിയ കണ്ടെത്തെലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസമാണ്​ നിറയുന്നത്​.

വെട്ടുകിളികളെ പ്രതിരോധിക്കുന്നതിനായി ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. ആക്രമണം തടയാൻ വെട്ടുകിളി മുന്നറിയിപ്പ് ഓർഗനൈസേഷൻെറ 50 സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ്​. ഡൽഹി, ഒഡിഷ, കർണാടക സംസ്ഥാനങ്ങളും കർഷകർക്ക്‌  മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. വെട്ടുകിളികൾ ദിവസത്തിൽ 150 കിലോമീറ്റർ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിൽ നാലുകോടി വെട്ടുകിളികളുണ്ടായേക്കും. 

Tags:    
News Summary - Everyone Wants Arnab To Try Locust Biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.