അഴിമതി കേസിൽ തെളിവ് അനിവാര്യം -സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോഴക്കേസിൽ തെളിവ് അനിവാര്യമാണെന്ന് സുപ്രീംകോടതി. കോഴ ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവുവേണം. അഴിമതിവിരുദ്ധ നിയമപ്രകാരം സെക്കന്തരാബാദിലെ കമേഴ്സ്യൽ ടാക്സ് ഓഫിസറായ ഉദ്യോഗസ്ഥക്കെതിരെ പുറപ്പെടുവിച്ച ഉത്തരവ് തെലങ്കാന ഹൈകോടതി ശരിവെച്ചിരുന്നു.

ഈ നടപടി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവരുടെ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ഹൈകോടതി വിധിക്കെതിരെ കുറ്റാരോപിതയായ ഉദ്യോഗസ്ഥയാണ് ഹരജി നൽകിയത്. കേസിൽ ​കോഴ ആവശ്യപ്പെട്ടതിനുള്ള തെളിവ് ദുർബലമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Evidence required in corruption case: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.