ബംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല ആശുപത്രിവിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അവർ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശശികല കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് മോചിതയായത്.
ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരി 20നാണ് ജയിൽനിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. ഒരാഴ്ച നിരീക്ഷണത്തിൽ തുടരും.
ശശികലയെ പിന്തുണക്കുന്ന നിരവധിപേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. 12.30ഓടെ വീൽ ചെയറിൽ ശശികലയെ പുറത്തെത്തിച്ചു. ഇവരെ കണ്ടതോടെ എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കുകയും ആരവമുണ്ടാക്കുകയും ചെയ്തു. 2017ലാണ് ശശികലയെ നാലുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. അനധികൃതമായി 66 കോടി സമ്പാദിച്ചുവെന്നാണ് കേസ്.
തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കുേമ്പാഴാണ് ശശികലയുടെ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.