ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ കുടുംബം വാങ ്ങിക്കൂട്ടിയ 1,600 കോടിയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.
2016 നവംബറിൽ നോട്ടുനിരോധനം ഏർപ്പെടുത്തിയ വേളയിൽ കോയമ്പത്തൂർ, ചെന്നൈ, പെരമ്പലൂർ, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലാണ് സ്വത്തുക്കൾ വാങ്ങിയത്. രഹസ്യ വിവരങ്ങൾ ലഭിച്ചതിെന തുടർന്ന് 2017 നവംബറിൽ ശശികല കുടുംബവുമായി ബന്ധപ്പെട്ട 187 കേന്ദ്രങ്ങളിൽ ഒരേ സമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
അഞ്ച് ദിവസം തുടർച്ചയായി നടന്ന പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. കുടുംബാംഗങ്ങൾ 60ലധികം വ്യാജ സ്ഥാപനങ്ങൾ നടത്തി നികുതി വെട്ടിപ്പ് നടത്തിയതും കണ്ടെത്തി. രണ്ടു വർഷമായി പരിശോധന നടന്നുവരുകയായിരുന്നു. ഇതിൽ വിശദീകരണമാവശ്യപ്പെട്ട് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലക്ക് ആദായനികുതി അധികൃതർ നോട്ടീസ് നൽകി. അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ശശികല ജയിലിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.