ന്യൂഡൽഹി: പട്നയിലെ സർക്കാർ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിന് സമാനമായൊരു സംഭവംകൂടി. വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും മൂന്നു പേർ കൊല്ലപ്പെട്ടതായും ചൂണ്ടിക്കാട്ടി സ്വകാര്യ അഭയകേന്ദ്രം ഉടമക്കെതിെര അന്തേവാസികൾ രംഗത്ത്. പരാതിെയ തുടർന്ന് സ്ഥാപന ഉടമയായ മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇയാൾക്ക് 70 വയസ്സുണ്ട്. മൂന്നു ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് പരാതിപ്പെട്ടത്. ആദ്യം സാമൂഹികക്ഷേമ വകുപ്പിനും തുടർന്ന് പൊലീസിനും പരാതി നൽകി.
ലൈംഗിക ചൂഷണത്തിനിടെ അമിത രക്തസ്രാവം ഉണ്ടായാണ് അന്തേവാസിയായ ബാലൻ കൊല്ലപ്പെട്ടതെന്ന് ഇവർ ആരോപിച്ചു. തലപിടിച്ച് ചുമരിൽ ഇടിച്ചും രാത്രിയിൽ കൊടുംതണുപ്പിൽ പുറത്തുനിർത്തിയുമാണ് മറ്റു രണ്ടു പേർ മരിച്ചത്.
അഭയകേന്ദ്രത്തിൽ 42 ആൺകുട്ടികളും 58 പെൺകുട്ടികളുമാണ് ഉള്ളത്. സാമൂഹികക്ഷേമ മന്ത്രാലയം അനുമതിയോടെ 1995 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മുഴുവൻ സമയ വാർഡൻ ഇല്ല. 10 വർഷമായി നാലു ടീച്ചര്‍മാരാണ് മേൽനോട്ടക്കാർ. കേള്‍വിക്കും സംസാരത്തിനും പരിമിതികളുള്ളവർ പരിഭാഷകെൻറ സഹായത്തോടെ കാര്യങ്ങൾ അറിയിച്ചെന്ന് സാമൂഹികക്ഷേമ ഡയറക്ടർ കൃഷ്ണമോഹൻ തിവാരി അറിയിച്ചു. അഭയകേന്ദ്രം ഉടമയുടെ പീഡനത്തിനെതിരെ പരാതി എഴുതി നൽകി. അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കത്തയച്ചെന്ന് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.