റാഞ്ചി: ഝാർഖണ്ഡിന്റെ താൽപര്യം മുൻനിർത്തിയാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്ന് ജെ.എം.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പായ് സോറൻ. ഏത് സാഹചര്യത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിപദവിയും എം.എൽ.എ സ്ഥാനവും ചമ്പായ് സോറൻ രാജിവെച്ചു. കഴിഞ്ഞദിവസം, ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരുന്നത് പ്രഖ്യാപിച്ചത്. ഝാർഖണ്ഡ് സർക്കാറിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ് ചമ്പയ് സോറനുള്ളതെന്ന് കൂടിക്കാഴ്ചക്കുശേഷം ഹിമന്ദ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ താൻ ഗൗനിക്കുന്നില്ലെന്ന് ചമ്പായ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.