ബംഗളൂരു: മുൻ കാമുകിയുടെ ഭീഷണിയെ തുടർന്ന് നവവരൻ കാറിൽ നിന്നിറങ്ങിയോടി. ഭാര്യയും ബന്ധുക്കളും പൊലീസും രണ്ടാഴ്ചയായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബംഗളൂരുവിലെ മഹാദേവപുരത്തുവെച്ച് ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്നാണ് നവവരൻ ഇറങ്ങിയോടിയത്. ഫെബ്രുവരി 16നാണ് സംഭവം.
നവവധുവിനോടൊപ്പം ദേവാലയത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ വരൻ കാറില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ ഭാര്യയും ഓടിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാഴ്ചയിലേറെയായി നവവരനെ തേടിയുള്ള തിരച്ചിൽ ഫലം കാണാതെ വന്നതിനെ തുടർന്ന് മാർച്ച് അഞ്ചിന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻ കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഏറെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി നവവധു മൊഴി നൽകിയിട്ടുണ്ട്. വിവാഹച്ചടങ്ങ് കഴിഞ്ഞയുടന്‍ ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് കാറില്‍നിന്ന് ഇറങ്ങിയോടിയതെന്നും വരൻ നേരത്തെ ആത്മഹത്യാപ്രവണത കാണിച്ചിരുന്നതായും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.