ന്യൂഡൽഹി: അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണതയാണെന്ന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്‍റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്‌വി പറഞ്ഞു. അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സിങ്‌വിയുടെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ൽ അരുൺ ജയ്റ്റ്ലി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.