മയക്കുമരുന്ന്​ കേസ്​: ബംഗളൂരുവിൽ മുൻ മന്ത്രിയുടെ മകൻെറ വീട്ടിൽ റെയ്​ഡ്​

ബംഗളൂരു: സിനിമാ താരങ്ങൾ ഉൾപ്പെ​ട്ടെ മയക്കുമരുന്ന്​ കേസി​െൻറ ഭാഗമായി കർണാടക മുൻമന്ത്രി ജീവരാജ്​ ആൽവയുടെ മക​െൻറ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച്​ റെയ്​ഡ്​. മയക്കുമരുന്ന്​ കേസിൽ പ്രതിച്ചേർക്കപ്പെട്ട ആദിത്യ ആൽവയുടെ ബംഗളൂരുവിലെ ആഢംബര ബംഗ്ലാവിലാണ്​ പൊലീസ്​ റെയ്​ഡ്​ നടത്തിയത്​.

ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന്​ പാർട്ടികൾ നടത്തിയെന്ന്​ ക്രൈംബ്രാഞ്ച്​​ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന്​ ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു.

ഹെബ്ബാളിലുള്ള 'ഹൗസ്​ ഓഫ്​ ലൈഫ്​' എന്ന പേരിലുള്ള ബംഗ്ലാവിലാണ്​ പൊലീസ്​ റെയ്​ഡ്​ നടത്തിയത്​. ഹെബ്ബാൾ തടാകത്തിന്​ സമീപം​ ​ നാല്​ ഏക്കർ സ്ഥലത്തായി നിർമിച്ച ആഢംബര ബംഗ്ലാവിൽ ലഹരിമരുന്ന്​ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന്​ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്​റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ​ഇവിടെ നടന്ന പാർട്ടിയിൽ പ​ങ്കെടുത്തിട്ടുണ്ട്​. ​

കർണാടക മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ നടി രാഗിണി ദ്വിവേദി, സഞ്​ജന ഗിൽറാണി, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റു ചെയ്​തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരിൽ ഒമ്പതുപേരാണ്​ നിലവിൽ അറസ്​റ്റിലായിരിക്കുന്നത്​.

​ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.