ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ബി.ജെ.പി അധ്യക്ഷൻ ടോൾ പ്ലാസയിലെ ജീവനക്കാരെ മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. ഖാന്ദ്വ എം.എൽ.എയും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ നന്ദകുമാർ സിങ് ചൗഹാനാണ് ഗുണ-ശിവപുരി റോഡിെല ടോൾ ബൂത്തിലുള്ള ജീവനക്കാരെ മർദിച്ചത്.
പുരാൻഗെഡി ടോൾ പ്ലാസയിൽ എം.എൽ.എയുടെ കാർ തടഞ്ഞ ജീവനക്കാർ െഎഡൻഡിറ്റി കാർഡ് കാണിക്കാൻ ആവശ്യെപ്പട്ടു. ഇതിൽ കുപിതരായ എം.എൽ.എയും കൂടെയുണ്ടായിരുന്ന പ്രവർത്തകരും വാഹനത്തിൽ നിന്നിറങ്ങി ടോൾ ബൂത്തിലെ രണ്ടു ജീവനക്കാരെയും മർദിക്കുകയായിരുന്നു.
ടോൾ ബൂത്തിലെ വാക്കി ടോക്കിയും ഇവർ തകർത്തു. എം.എൽ.എയുടെ മർദനമേറ്റ് ആശുപത്രിയിലായ ജീവനക്കാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി പാർട്ടി അധ്യക്ഷൻ അമിത് ഷാ ഭോപ്പാലിൽ എത്തുന്നതിെൻറ ഒരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള യാത്രയിലായിരുന്നു നന്ദകുമാർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.