ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താൻ ഇടപെെട്ടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം വിചിത്രവും അടിസ്ഥാനരഹിതവുമാണെന്ന് പാക് മുൻമന്ത്രി ഖുർഷിദ് കസൂരി. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ സംഘടിപ്പിച്ച വിരുന്നിൽ ചില പാക് നേതാക്കൾ പെങ്കടുത്തതിെൻറ പേരിൽ, തനിക്കെതിരെ കോൺഗ്രസും പാകിസ്താനും ഗൂഢനീക്കം നടത്തുന്നുവെന്ന് മോദി ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ ആരോപിച്ചിരുന്നു. ഇതേതുടർന്ന് പാക് ടി.വി ചാനലിലാണ് കസൂരി വിശദീകരണം നൽകിയത്.
വിരുന്നിൽ താനും പെങ്കടുത്തു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി, മുൻ ഉപരാഷ്ട്രപതി, മുൻ സൈനിക മേധാവി തുടങ്ങി പലരും പെങ്കടുത്തിരുന്നു. അവരെല്ലാം പാക് ഗൂഢാലോചനയിൽ പെങ്കടുത്തവരാണോ എന്ന് കസൂരി ചോദിച്ചു. അടിസ്ഥാനമില്ലാത്ത കഥ കേൾക്കുേമ്പാൾ ആശ്ചര്യമാണ് തോന്നുന്നത്. വോട്ട് പ്രതീക്ഷിച്ച് മോദി നടത്തിയ പരാമർശമാണിത്. തെരഞ്ഞെടുപ്പിനായി എന്തു വഴിയും സ്വീകരിക്കുമെന്നാണ് ഇതു തെളിയിക്കുന്നത്. പാകിസ്താനെ വലിച്ചിഴച്ച് ഗുജറാത്തിൽ വോട്ടു നേടാമെന്നാണ് മോദി കണക്കുകൂട്ടുന്നത്. എന്നാൽ നിർഭാഗ്യകരമായിപ്പോയി. നേരത്തെ ഇന്ത്യ സന്ദർശിച്ചപ്പോൾ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ മുൻമേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതൊരു രഹസ്യ ധാരണയോ നീക്കമോ ആയിരുന്നുവെന്ന് ആരും പറഞ്ഞുകേട്ടില്ലെന്ന് കസൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.