തൊഴിലെവിടെ..? ഗഡ്​കരിയുടെ ചോദ്യം എല്ലാ ഇന്ത്യക്കാരുടേതും-രാഹുൽ 

ന്യുഡൽഹി: തൊഴിലിനെ കുറിച്ചുള്ള കേന്ദ്ര റോഡ്​,കപ്പൽ ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയുടെ പ്രസ്​താവനക്ക്​​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണ. മഹാരാഷ്​ട്രയിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണത്തിനായി നടക്കുന്ന സമരത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ നിതിൻ ഗഡ്​കരി നൽകിയ ഇൗ മറുപടിയാണ്​ കേന്ദ്ര സർക്കാറിനെ പരിഹസിക്കാനായി രാഹുൽ ഉപയോഗിച്ചത്​. ഗഡ്​കരി ഉന്നയിച്ച ചോദ്യമാണ്​ എല്ലാ ഇന്ത്യക്കാരും ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. കേ​ന്ദ്ര സർക്കാറിനെതിരെയുള്ള പരിഹാസമായാണ് ഗഡ്​കരിക്കുള്ള​ രാഹുലി​​​െൻറ പരസ്യ പിന്തുണ.  

തൊഴിൽ സംവരണം നൽകാത്തതിൽ പ്രതിഷേധിക്കുന്നവരെ വിമർശിച്ച്​ എവി​െടയാണ്​ തൊഴിലുള്ളതെന്ന്​ ഗഡ്​കരി ചോദിച്ചിരുന്നു. ‘‘ സംവരണം നൽകിയെന്നു തന്നെ സങ്കൽപിക്കാം. പക്ഷെ ഇവിടെ തൊഴിലില്ല. വിവര സാ​​േങ്കതിക വിദ്യ കാരണം ബാങ്കുകളിൽ തൊഴിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു. സർക്കാർ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്​. എവിടെയാണ്​ ​തൊഴിൽ..? ’’ എന്നായിരുന്നു ഗഡ്​കരിയുടെ പ്രസ്​താവന. ഇതാണ്​ ​രാഹുലി​​​​െൻറ പിന്തുണ പിടിച്ചു പറ്റിയത്​. പിന്നോക്കാവസ്​ഥ രാഷ്​ട്രീയ താത്​പര്യമായി മാറിയെന്നും താൻ പിന്നോക്കക്കാരനാ​ണ്​ എന്നാണ്​ എല്ലാവരു​ം അവകാശപ്പെടുന്നതെന്നും ഗഡ്​കരി പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും ബിഹാറിലും ബ്രാഹ്​മണൻമാർ ശക്​തരാണെങ്കിലും തങ്ങൾ പിന്നോക്കക്കാരാണെന്നാണ്​ അവരും പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഗഡ്​കരിക്കെതിരെ കോൺഗ്രസും കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ സിങ്​വിയും​ ട്വിറ്റർ അക്കൗണ്ടിലൂടെ ആഞ്ഞടിച്ചു​. സത്യം പറയുന്ന ആദ്യ ബി.ജെ.പി നേതാവായി മാറിയ, കോൺഗ്രസ്സും രാജ്യത്തെ ജനങ്ങളും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യം ധൈര്യപൂർവ്വം ഉന്നയിച്ച നിതിൻ ഗഡ്​കരിയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു. ഒടുവിൽ ബി.ജെ.പിയിൽ ഒരു സത്യസന്ധനായ നേതാവ്​ എന്നായിരുന്നു ഗഡ്​കരിയെ കുറിച്ച്​ അഭിഷേക്​ സിങ്​വി അഭിപ്രായപ്പെട്ടത്​.

 

Tags:    
News Summary - Excellent Question, Nitin Gadkari," Said Rahul Gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.