ന്യൂഡൽഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റി നൽകുന്നതിന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കൗണ്ടറുകൾ സജീവമായി. ആർ.ബി.െഎയിൽ മാത്രമാണ് ഇനി പഴയ നോട്ടുകൾ മാറ്റാൻ അനുമതിയുള്ളത്.
അസാധു നോട്ടുകൾ ബാങ്ക് കൗണ്ടറില്‍ കൊടുത്ത് മാറ്റാനുള്ള സൗകര്യം വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പഴയ നോട്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ആർ.ബി.െഎ ശാഖകൾ വഴി മാറ്റിയെടുക്കുകയോ ചെയ്യാമെന്ന് ആർ.ബി.െഎ അറിയിച്ചു. നിലവിലുള്ള മാനദണ്ഡമനുസരിച്ച് 2000 രൂപ വരെ ആർ.ബി.െഎ മാറ്റി നൽകും.
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ആർ.ബി.െഎ ശാഖ ഉള്ളത്.
1,000 രൂപ നോട്ടിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടിയിരുന്നു. ഡിസംബർ 31 വരെ അസാധുനോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.