മനീഷ് സിസോദിയ

സിസോദിയയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡിക്കും സി.ബി.ഐക്കും കൂടുതൽ സമയം അനുവദിച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡിക്കും സി.ബി.ഐക്കും ഡൽഹി ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ഹരജികൾക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് സ്വർണ കാന്ത ശർമ മെയ് 3ന് രണ്ട് ഏജൻസികൾക്കും നോട്ടീസ് അയക്കുകയും ബുധനാഴ്ച വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികരിക്കാൻ കുറച്ചുകൂടി സമയം വേണമെന്ന് ഇ.ഡിയുടെയും സി.ബി.ഐയുടെയും അഭിഭാഷകൻ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് ഇ.ഡിയും സി.ബി.ഐയും സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ഏജൻസിയുടെ അഭിഭാഷകന്റെ അഭ്യർഥന സിസോദിയയുടെ അഭിഭാഷകൻ എതിർത്തു. തുടർന്ന് അന്വേഷണ ഏജൻസികൾക്ക് മറുപടി നൽകാൻ നാല് ദിവസത്തെ സമയം അനുവദിച്ചു.

അതേസമയം, മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 15 വരെ നീട്ടി ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ഏപ്രിൽ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായ ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ. 2023 മാർച്ച് 31നാണ് ആദ്യമായി അദ്ദേഹത്തിന്റെ ജാ​മ്യാപേക്ഷ തള്ളിയത്. ഏപ്രിൽ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.

Tags:    
News Summary - Excise Policy case: ED, CBI get four days time to file reply on Manish Sisodia's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.