ഇന്ത്യയിലെ ‘ഏറ്റവും വൃത്തികെട്ട നഗരം’ കൊൽക്കത്തയെന്ന് എക്സിൽ പോസ്റ്റ്; ശേഷം നടന്നത് ‘ഇ’ യുദ്ധം

കൊൽക്കത്ത: ഇന്ത്യയിലെ ‘ഏറ്റവും വൃത്തികെട്ട നഗരം’ കൊൽക്കത്തയെന്ന് എക്സിൽ പോസ്റ്റിട്ടതിനു പിന്നാലെ സൈബർ ഇടത്തിൽ ഏറ്റുമുട്ടി ഓൺലൈൻ യോദ്ധാക്കൾ.

അനുകൂലമായും വിമർശിച്ചും നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി വന്നത്. ഡിസൈനറായ ഡി.എസ്. ബാലാജിയാണ് കൊൽക്കത്തയെ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരമെന്ന് വിശേഷിപ്പിച്ചത്. മാലിന്യം നിറഞ്ഞതും തുറന്ന ഓടകളുള്ളതുമായ പ്രദേശങ്ങൾ നേരിൽ കണ്ട ശേഷമാണ് താൻ ഈ പോസ്റ്റ് ഇടുന്നതെന്ന് ബാലാജി പറഞ്ഞിരുന്നു. നഗരത്തിലെങ്ങും തുറന്ന ഗട്ടറുകളാണെന്നും എവിടെയും മൂത്രത്തിന്റെ രൂക്ഷ ദുർഗന്ധമാണെന്നും പറഞ്ഞ ബാലാജി സീൽദാ, ബഡാ ബസാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിടുകയും ചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്സിൽ ഒരാൾ ബാലാജിയുടെ പോസ്റ്റ് ഷെയർ ചെയ്തതിനു പിന്നാലെ 62 ലക്ഷം പേരാണു കണ്ടത്. ചിലർ ബാലാജിയോട് യോജിക്കുമ്പോൾ, മറ്റുള്ളവർ അദ്ദേഹം നഗരത്തിന്റെ പഴയ ഭാഗങ്ങളായിരിക്കാം സന്ദർശിച്ചതെന്ന് ചൂണ്ടിക്കാട്ടി.

‘അടുത്തിടെ പശ്ചിമ ബംഗാൾ തലസ്ഥാനം സന്ദർശിച്ചതിന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നുവെന്ന് പറഞ്ഞ ബാലാജി പോസ്റ്റ് പോസിറ്റിവായി എടുക്കാനും അഭ്യർഥിച്ചു.

‘ഇത് പട്ടിണി കിടക്കുന്ന ആഫ്രിക്കൻ നഗരമല്ല, കൊൽക്കത്തയാണ്. തിരക്കേറിയ മെട്രോ സ്റ്റേഷൻ, കൂടാതെ ബഡാ ബസാർ എന്ന മാർക്കറ്റ് ഏരിയ, തുറന്ന ഗട്ടറുകൾ, എല്ലായിടത്തും മൂത്ര ഗന്ധം, ശരിയായി ശ്വസിക്കാൻ പോലും കഴിയില്ല. നാട്ടുകാർ ഒരു കടയിൽ നിന്ന് പ്രഭാതഭക്ഷണം ആസ്വദിച്ചുകൊണ്ടിരുന്നു’ എന്നായിരുന്നു ബാലാജി ട്വീറ്റിൽ പറഞ്ഞത്. ‘ഇല്ല, ഇന്ത്യയിൽ മറ്റൊരിടത്തും ഞാൻ ഇത് കണ്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ എത്ര മോശമാണെങ്കിലും. ഇത് നഗരത്തിലെ ശുചിത്വത്തിന്റെ അഭാവം മാത്രമാണ്. ഇത് കാണാൻ വളരെ സങ്കടകരമാണ്’. അദ്ദേഹം എഴുതി.

‘നഗരത്തിൽ താൻ കണ്ട കെട്ടിടങ്ങൾ ഭൂകമ്പത്തെ അതിജീവിക്കില്ലെന്നും ആളുകൾ വളരെയധികം ഹോൺ മുഴക്കുന്നത് തനിക്ക് ‘തലവേദന’ ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉബർ, റാപ്പിഡോസ് എന്നിവ ബുക്ക് ചെയ്യാൻ കഴിയില്ല, കാരണം ലോക്കൽ ടാക്‌സി ഡ്രൈവർമാർ അവരെ തല്ലുകയാണ്. എല്ലാവരും പുറത്തുനിന്നുള്ളവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു’. കൂടാതെ കാളിഘട്ട് ക്ഷേത്രത്തിൽ വച്ച് തനിക്ക് ആയിരക്കണക്കിന് രൂപ നഷ്ടപ്പെട്ടതായും അദ്ദേഹം എഴുതി. നിങ്ങൾ പണം നൽകിയില്ലെങ്കിൽ ക്ഷേത്രത്തിനുള്ളിൽ പുരോഹിതൻ പോലും പ്രകോപിതനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബാലാജിയുടെ അഭിപ്രായത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി.

‘സഹോദരാ നിങ്ങൾ പഴയ കൊൽക്കത്തയിലേക്ക് പോയി. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും പുതിയ നിർമാണം ഉണ്ടാക്കാൻ കഴിയാത്ത പഴയ ഭാഗങ്ങൾ ഉണ്ട്. അവ വൃത്തികെട്ടതാണ്. കൊൽക്കത്തയിലെ പുതിയ നഗരത്തിലേക്ക് പോകൂ, നിങ്ങൾക്ക് പുതിയതും വൃത്തിയുള്ളതുമായ കൊൽക്കത്തയെ അറിയാൻ കഴിയും. പക്ഷേ, കൊൽക്കത്ത ഇപ്പോഴും നാഗരിക അർഥത്തിൽ വളരെ പിന്നിലാണ്’, ഒരാൾ കമന്റിൽ എഴുതി.

‘നിങ്ങളുടെ അനുഭവത്തിൽ ഖേദിക്കുന്നു, പക്ഷേ നിങ്ങൾ കൂടുതലും പഴയ കൊൽക്കത്ത സന്ദർശിച്ചതായി തോന്നുന്നു, അത് വൃത്തികെട്ടതാണ്, ഞാൻ സമ്മതിക്കുന്നു. കഴിയുമെങ്കിൽ വിക്ടോറിയയിലെ ന്യൂടൗൺ സന്ദർശിക്കാൻ ശ്രമിക്കുക’, മറ്റൊരാൾ പറഞ്ഞു.

‘ഞാൻ ജനിച്ചു വളർന്നത് കൊൽക്കത്തയിലാണ്. എനിക്ക് എന്റെ നഗരത്തോടുള്ള സ്നേഹം തെളിയിക്കേണ്ട ആവശ്യമില്ല, മാത്രമല്ല സത്യം അവഗണിക്കാനും കഴിയില്ല. നിങ്ങൾ ഇപ്പോൾ എന്റെ നഗരത്തിന്റെ നിർഭാഗ്യകരവും വേദനാജനകവുമായ സത്യവും മുഖവും കാണിച്ചു തന്നതായി മറ്റൊരു ഉപഭോക്താവ് എഴുതി.

Tags:    
News Summary - Exile Post Names Kolkata 'India's Dirtiest City'; What followed was the 'E' war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.