നാ​ളെയാണ് ഫലം; ഇൻഡ്യ സഖ്യത്തിന് ആവേശ കാത്തിരിപ്പ്

ന്യൂ​ഡ​ൽ​ഹി: നാ​ളെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ, ഹ​രി​യാ​ന​യി​ലെ​യും ജ​മ്മു- ക​ശ്മീ​രി​ലെ​യും എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്നു. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സി​ന് ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ജ​മ്മു- ക​ശ്മീ​രി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് പ്ര​വ​ചി​ച്ച മു​ൻ​തൂ​ക്ക​വും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് ആ​വേ​ശ​മേ​കു​ന്നു.

ക​ശ്മീ​രി​ൽ എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ​ക്ക് അ​പ്പു​റ​മാ​യി​രി​ക്കും വി​ജ​യ​മെ​ന്ന് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഒ​മ​ർ അ​ബ്ദു​ല്ല വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​വി​കാ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ലും 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള ക​ശ്മീ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ലും പ്രാ​ധാ​ന്യ​മു​ള്ള ഫ​ലം സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന് നി​ർ​ണാ​യ​ക​മാ​കും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും 90 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ങ്കി​ലും ജ​മ്മു-​ക​ശ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ​ക്ക് അ​ഞ്ച് എം.​എ​ൽ.​എ​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം.

വോ​ട്ട​വ​കാ​ശ​മു​ള്ള ഈ ​എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം കൂ​ടി ചേ​ർ​ത്താ​ൽ 48 എം.​എ​ൽ.​എ​മാ​രു​ണ്ടെ​ങ്കി​ലേ ജ​മ്മു-​ക​ശ്മീ​രി​ൽ ഭ​ര​ണം നേ​ടാ​നാ​കൂ. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ച​പോ​ലെ ജ​മ്മു മേ​ഖ​ല​യി​ൽ 28 സീ​റ്റ് പ​ര​മാ​വ​ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ബി.​ജെ.​പി അ​ത് നേ​ടു​ക​യും താ​ഴ്വ​ര​യി​ൽ ഒ​ന്നോ ര​ണ്ടോ സീ​റ്റ് അ​തി​​നോ​ടൊ​പ്പം ​ചേ​ർ​ക്കു​ക​യും ചെ​യ്താ​ൽ സ്വ​ത​​ന്ത്ര​ന്മാ​രെ​യും മ​റ്റു​ള്ള​വ​രെ​യും ചാ​ക്കി​ട്ടു പി​ടി​ച്ച് സ​ർ​ക്കാ​റു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക വോ​ട്ട​ർ​മാ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ജ​മ്മു​വി​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ബി.​ജെ.​പി​ക്ക് അ​വി​ടെ 20 സീ​റ്റി​ൽ താ​ഴെ​യാ​കു​ക​യും ഭ​ര​ണം കി​നാ​വ് കാ​ണാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ക​യും ചെ​യ്യും. കോ​ൺ​ഗ്ര​സ്-​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് സ​ഖ്യ​ത്തെ പി.​ഡി.​പി പി​ന്തു​ണ​ക്കു​മെ​ന്നു​റ​പ്പാ​ണ്. പി.​ഡി.​പി​യെ പി​ണ​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു​ണ്ട്.

90 സീ​റ്റു​ള്ള ഹ​രി​യാ​ന​യി​ൽ ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ന​ഗ​ര​മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളി​ങ് കു​ത്ത​നെ താ​ഴ്ന്ന​തും ബി.​ജെ.​പി വി​രു​ദ്ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പോ​ളി​ങ് ന​ട​ന്ന​തും 65 വ​രെ സീ​റ്റെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ എ​ത്തി​ച്ചേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. 

യു.പിയിൽ പരീക്ഷണവേദിയായി ഉപതെരഞ്ഞെടുപ്പ്

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ൻ​ഡ്യാ സ​ഖ്യം ക​രു​ത്ത് പ​രീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന പോ​രാ​ട്ട വേ​ദി​യാ​കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40ലേ​റെ സീ​റ്റ് നേ​ടി​യ ഇ​ൻ​ഡ്യാ സ​ഖ്യ​ത്തി​ന്, ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി ത​നി​ച്ച് കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത് ത​ട​യാ​നും ക​ഴി​ഞ്ഞി​രു​ന്നു.

സ​ഖ്യ​ത്തി​ലെ പ്ര​ബ​ല ക​ക്ഷി​ക​ളാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ഇ​തു​വ​രെ സീ​റ്റ് പ​ങ്കി​ട​ൽ ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടി​ല്ല. അ​ഞ്ച് സീ​റ്റ് വേ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്.​പി ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.

ക​ടേ​ഹാ​രി (അം​ബേ​ദ്ക​ർ ന​ഗ​ർ), ക​ർ​ഹാ​ൽ (മെ​യി​ൻ​പു​രി), മി​ൽ​കി​പൂ​ർ (അ​യോ​ധ്യ), മീ​രാ​പൂ​ർ (മു​സാ​ഫ​ർ​ന​ഗ​ർ), ഗാ​സി​യാ​ബാ​ദ്, മ​ജ​വാ​ൻ (മി​ർ​സാ​പൂ​ർ), സി​ഷാ​മൗ (കാ​ൻ​പൂ​ർ സി​റ്റി), ഖൈ​ർ (അ​ലി​ഗ​ഡ്), ഫു​ൽ​പൂ​ർ (പ്ര​യാ​ഗ്രാ​ജ്), കു​ന്ദ​ർ​ക്കി (മൊ​റാ​ദാ​ബാ​ദ്) എ​ന്നി​വ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട എ​സ്.​പി എം.​എ​ൽ.​എ ഇ​ർ​ഫാ​ൻ സോ​ള​ങ്കി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​ഷാ​മൗ സീ​റ്റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​പി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് മ​റ്റ് ഒ​മ്പ​ത് സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ണ്ടാ​യ​ത്. 10 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ അ​ഞ്ചെ​ണ്ണം എ​സ്.​പി​യു​ടേ​താ​യി​രു​ന്നു. മൂ​ന്നെ​ണ്ണം ബി.​ജെ.​പി​ക്കും ഒ​ന്ന് വീ​തം നി​ഷാ​ദ് പാ​ർ​ട്ടി​ക്കും രാ​ഷ്ട്രീ​യ ലോ​ക്ദ​ളി​നു​മാ​ണ് ല​ഭി​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഉ​ട​ൻ​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Tags:    
News Summary - exit poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.