ഇന്ത്യ- വിയറ്റ്നാം ബന്ധം വിപുലീകരിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രവർത്തന പദ്ധതി സ്വീകരിച്ചതായി പ്രധാനമന്ത്രി മോദിയും വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദി വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും വിയറ്റ്‌നാമും നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്. നിലവിലെ 15 ബില്യൺ ഡോളറിൽ നിന്ന് വ്യാപാരം കൂടുതൽ ഉയർത്തും. സ്വതന്ത്രവും നിയമാധിഷ്ഠിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായി ഇരുപക്ഷവും സഹകരണം തുടരുമെന്ന് മോദി പറഞ്ഞു.

സുരക്ഷ വർധിപ്പിക്കുന്നതിനായി പട്രോളിംഗ് ബോട്ടുകൾക്കായി ഇന്ത്യ വിയറ്റ്നാമിന് 2,400 കോടി രൂപയുടെ സഹായം നൽകും. അതിനിടെ, മധ്യ വിയറ്റ്‌നാമിലെ ഉപേക്ഷിക്കപ്പെട്ടതും ഭാഗികമായി നശിച്ചതുമായ ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യയും വിയറ്റ്‌നാമും തമ്മിൽ താൽപര്യപത്രം ഒപ്പുവെച്ചു.

Tags:    
News Summary - Expanding India-Vietnam ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.