പൂജ ഖേദ്കർ വിവാദം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സംശയത്തിൽ ആറ് സിവിൽ സർവിസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പരീക്ഷ എഴുതിയ പൂജ ഖേദ്കറുടെ ഐ.എ.എസ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) റദ്ദാക്കിയതിനു പിന്നാലെ സർവിസിൽ തുടരുന്ന ആറ് ​സിവിൽ സർവിസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഇവർ ഹാജരാക്കിയ വികലാംഗ സർട്ടിഫിക്കറ്റുകൾ വ്യാജമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് യു.പി.എസ്.സി അധികൃതർ അറിയിച്ചു.

ഇവരിൽ അഞ്ചു പേർ ഐ.എ.എസുകാരും ഒരാൾ ഐ.ആർ.എസ് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ്. ഐ.എ.എസ് റദ്ദാക്കിയതിനു പിന്നാലെ ഇനിയുള്ള എല്ലാ പരീക്ഷകളിൽ നിന്നും പൂജ ഖേദ്കറെ വിലക്കിയിട്ടുണ്ട്. അതിനിടെ, 2009 മുതൽ 2023 വരെ ശുപാർശ ചെയ്ത 15,000ത്തിലധികം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും പൂജ ഖേദ്കറെ മാത്രമാണ് പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കുറ്റക്കാരിയായി കണ്ടെത്തിയതെന്നും യു.പി.എസ്.സി അറിയിച്ചു.

അതേസമയം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസിലെ പ്രതിയായ പൂജ ഖേദ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച ഡൽഹി കോടതി തള്ളി.

ഒ.ബി.സി ക്വാട്ടയിൽ അനുവദനീയമായ പ്രായപരിധിക്കപ്പുറം ആനുകൂല്യങ്ങൾ നേടിയവരെയും അനർഹമായി വൈകല്യ ആനുകൂല്യം ലഭിച്ച ഉദ്യോഗാർത്ഥികളെയും കണ്ടെത്താൻ ഏജൻസിക്ക് നിർദ്ദേശം നൽകിയതായും കോടതി പറഞ്ഞു.

Tags:    
News Summary - Pooja Khedkar controversy: Civil service officials under surveillance on suspicion of producing fake certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.