മനുഷ്യ ജീവന് ഒരു വിലയുമില്ലേ? ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ മുങ്ങിമരണങ്ങളിൽ ഹൈകോടതി

ന്യൂഡൽഹി: ചില സ്ഥാപനങ്ങൾ തങ്ങൾ നിയമത്തിന് മുകളിലാണെന്നാണ് സ്വയം കരുതുന്നതെന്നും കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ഡൽഹി ഹൈകോടതി. ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേ​ന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിലായിരുന്നു ഹൈകോടതിയുടെ പ്രതികരണം.

സംഭവത്തിൽ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന്റെ ഉടമയെയും നടത്തിപ്പുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ നരഹത്യക്കാണ് കേസെടുത്തത്. യു.പി സ്വദേശി ശ്രേയ യാദവ്(25), തെലങ്കാന സ്വദേശി താനിയ സോണി(25), എറണാകുളം സ്വദേശി നെവിൻ ഡെൽവിൻ(24) എന്നിവരാണ് മുങ്ങി മരിച്ചത്.

നിയമങ്ങൾ ലംഘിച്ച് കെട്ടിടത്തിന്റെ അടിത്തട്ട് വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചതും ഡ്രൈനേജ് സംവിധാനമില്ലാത്തതും മറ്റ് സുരക്ഷ നടപടികൾ ഒരുക്കാത്തതുമാണ് മൂന്ന് വിദ്യാർഥികളുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - High Court slams probe in coaching centre deaths case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.