ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ കുറഞ്ഞുവെന്ന് വിമർശിച്ച ഐ.എം.എഫ് (രാജ്യാന്തര നാണയ നിധി) മുഖ് യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് കേന്ദ്രമന്ത്രിമാരുടെ ആക്രമണം കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി കേ ാൺഗ്രസ് നേതാവ് പി.ചിദംബരം. 2019ൽ സാമ്പത്തിക വളർച്ച 6.1 ശതമാനത്തിൽ നിന്നും 4.8 ശതമാനമായി കുറഞ്ഞെന്ന് ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു. മൂന്നു മാസത്തിനിടെ സാമ്പത്തിക വളർച്ച 1.3 ശതമാനം കുറഞ്ഞെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് അറിയിച്ചിരുന്നു.
മോദി സർക്കാറിെൻറ നോട്ട് നിരോധനത്തെ തള്ളികളഞ്ഞ വ്യക്തികളിലൊരാളാണ് ഗീതാ ഗോപിനാഥ്. അതിനാൽ മന്ത്രിമാർ ഐ.എം.എഫിനെയും ഗീതാ ഗോപിനാഥിനെയും ആക്രമിക്കും. അത് നേരിടാൻ നമ്മൾ തയാറായിരിക്കണമെന്ന് ചിദംബരം ട്വിറ്റ് ചെയ്തു.
2019-20ൽ സാമ്പത്തിക വളർച്ച അഞ്ചു ശതമാനത്തിന് താഴെയാണെന്നത് യാഥാർഥ വസ്തുതയാണ്. കേന്ദ്രസർക്കാർ പല പുറംമിനുക്ക് പണികൾ നടത്തിയിട്ടും അഞ്ചു ശതമാനത്തിലെത്താൻ കഴിഞ്ഞില്ല. വളർച്ചാ നിരക്ക് ഇതിലും കുറഞ്ഞാലും ആശ്ചര്യപ്പെടാനില്ലെന്നും ചിദംബരം വിമർശിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ കുറവ് പ്രകടമാണെന്ന് ഐ.എം.എഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബാങ്കിങ് ഇതര സെക്ടറുകളിലെ തളർച്ചയും മോശമായ ഗ്രാമീണ വരുമാന വളർച്ചയും സാമ്പത്തിക വളർച്ചയിലെ ഇടിവ് കാരണമായതായും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.