പെഗസസ്​ ചാരവൃത്തിക്ക്​ തെളിവുമായി വിദഗ്​ധർ സുപ്രീംകോടതി സമിതിയിൽ

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ ക​മ്പ​നി​യു​ടെ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ർ '​​പെ​ഗ​സ​സ്' ​ മൊ​ബൈ​ലു​ക​ളി​ൽ ചാ​ര​വൃ​ത്തി​ക്ക്​ ഉ​പ​യോ​ഗി​ച്ച​താ​യി വി​ദ​ഗ്​​ധ​ർ സു​പ്രീം​കോ​ട​തി സ​മി​തി​ക്ക്​ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യാ​യ​വ​ർ​ക്കു​വേ​ണ്ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ദ​​ഗ്​​ധ​ർ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള ഫോ​റ​ൻ​സി​ക്​ തെ​ളി​വു​ക​ളും സ​മി​തി​ക്ക്​ സ​മ​ർ​പ്പി​ച്ചു.

ചാ​ര​വൃ​ത്തി​ക്കി​ര​യാ​യ ഏ​​ഴു​പേ​രു​ടെ ഐ​ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച സൈ​ബ​ർ സു​ര​ക്ഷ വി​ദ​ഗ്​​ധ​ൻ ഇ​തു​ സം​ബ​ന്ധി​ച്ച്​ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ്​ സ​മി​തി മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​വ​യി​ലെ ര​ണ്ട്​ മൊ​ബൈ​ൽ ​ഫോ​ണു​ക​ളി​ൽ​നി​ന്ന്​ ഫോ​റ​ൻ​സി​ക്​ ടൂ​ൾ ഉ​പ​യോ​ഗി​ച്ച്​ 'പെ​ഗ​സ​സ്​' സ്​​പെ​യ​ർ വെ​യ​ർ ക​ണ്ടെ​ത്തി​യെ​ന്ന്​ വി​ദ​ഗ്​​ധ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Experts in Supreme Court panel with evidence of Pegasus espionage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.