ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് ഇന്ത്യയെ തള്ളിയിട്ട രണ്ടാം കോവിഡ് തരംഗം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വരും ആഴ്ചകളിൽ മരണം ഇരട്ടിക്കും. ജൂൺ 11നകം 4,04,000 മരണങ്ങൾവരെ ഉണ്ടായേക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധ സംഘം പറയുന്നു.
യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ വിശകലന വിഭാഗം പ്രവചിക്കുന്നത്, ജൂലൈ അവസാനത്തോടെ ഇന്ത്യയിൽ 1,018,879 മരണങ്ങൾ ഉണ്ടാകുമെന്നാണ്. അമേരിക്കയാണ് നിലവിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത രാജ്യം. ഇങ്ങനെ പോയാൽ ഇന്ത്യ ഇത് മറികടക്കുെമന്നും അവർ പറയുന്നു.
ഇന്ത്യയിൽ ബുധനാഴ്ച 3,780 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 2,26,188 ആയി. 24 മണിക്കൂറിനിടെ 3,82,315 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചക്കിെട ഇന്ത്യയിൽ കോവിഡ് ബാധിച്ചത് 26 ലക്ഷത്തിലധികം ആളുകൾക്കാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു. മഹാരാഷ്ട്ര, ഡൽഹി, കേരളം, ഉത്തർപ്രദേശ്, കർണാടക തുടങ്ങി 12 സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.