ഡെറാഡൂൺ: കൻവാർ യാത്ര വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയുമായി വിദഗ്ധർ. കുംഭമേളയെ തുടർന്നുണ്ടായ കോവിഡ് വ്യാപനത്തേക്കാൾ വലിയ രോഗബാധ കൻവാർ യാത്രയെ തുടർന്ന് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കൻവാർ യാത്രക്ക് അനുമതി നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. കുംഭമേളയിൽ പങ്കെടുത്തതിനേക്കാൾ ആളുകൾ കൻവാർ യാത്രക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കക്ക് കാരണം.
ഏകദേശം രണ്ട് കോടി മുതൽ അഞ്ച് കോടി ആളുകൾ കൻവാർ യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ട സമയമാണിത്. എന്നാൽ, കൻവാർ യാത്രയുടെ സമയത്ത് ഇത് പാലിക്കുക പ്രയാസകരമായിരിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ പടിവാതിൽക്കൽ നിൽക്കുേമ്പാൾ കൻവാർ യാത്രക്ക് അനുമതി നൽകുന്നത് ശ്രദ്ധയോടെ മാത്രം വേണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. നേരത്തെ ഉത്തരാഖണ്ഡ് സർക്കാർ കൻവാർ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൻവാർ യാത്രക്ക് അനുമതി നൽകുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഉേദ്യാഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.