ഡെറാഡൂൺ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഉത്തരാഖണ്ഡ് കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യ പ്രചാരകനുമായിരുന്ന ഹരീഷ് റാവത്ത് രാജിസന്നദ്ധത അറിയിച്ചു. നിയമസഭ സീറ്റും ഭരണപദവികളും ഹരീഷ് റാവത്ത് സ്വന്തക്കാർക്ക് വിറ്റെന്ന ഉത്തരാഖണ്ഡ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് രഞ്ജിത് റാവത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് രാജിസന്നദ്ധതയുമായി ഹരീഷ് റാവത്ത് രംഗത്തുവന്നത്.
'പാർട്ടി ടിക്കറ്റുകൾ വിൽപനക്ക് വെക്കുന്നതുപോലെയുള്ള ആരോപണങ്ങൾ വളരെ ഗൗരവതരമാണ്. മുമ്പ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമൊക്കെയായ വ്യക്തിക്കെതിരെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് -ഹരീഷ് റാവത്ത് ഫേസ്ബുക്കിൽ കുറിച്ചു. 'ഈ ആരോപണമുണ്ടായതിന്റെ വെളിച്ചത്തിൽ കോൺഗ്രസ് എന്നെ പുറത്താക്കണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. ഹോളി അടുത്തുവരുന്നു. ഹരീഷ് റാവത്തിനെ പോലെയൊരു അസുരനെ ഹോളികാ ദഹൻ വേളയിൽ കത്തിച്ചുകളയണം' -റാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.