കോവിഡ് കാല പാര്‍ലമെൻറ്​ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ര്‍ന്നു​പി​ടി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യി ചേ​രു​ന്ന പാ​ര്‍ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍. വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നും രാ​ജ്യ​സ​ഭ​യും ലോ​ക്​​സ​ഭ​യും നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി.

വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​രു​സ​ഭ​ക​ളു​ടെ​യും ചേം​ബ​റു​ക​ളും ഗാ​ല​റി​ക​ളും അം​ഗ​ങ്ങ​ള്‍ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 85 ഇ​ഞ്ചി​െൻറ നാ​ല് വ​ലി​യ സ്ക്രീ​നു​ക​ള്‍ ചേം​ബ​റു​ക​ളി​ലും 40 ഇ​ഞ്ചി​ന്‍െ​റ ആ​റ് സ്ക്രീ​നു​ക​ളും ഓ​ഡി​യോ ക​ണ്‍സോ​ളു​ക​ളും നാ​ല് ഗാ​ല​റി​ക​ളി​ലു​മു​ണ്ടാ​കും. ചേം​ബ​റി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗാ​ല​റി​യെ​യും പോ​ളി​കാ​ര്‍ബ​ണ്‍ കൊ​ണ്ടു​ള്ള വേ​ര്‍തി​രി​ക്ക​ല്‍, അ​ള്‍ട്രാ​വ​യ​ല​റ്റ് ഇ​റാ​ഡി​യേ​ഷ​ന്‍ സം​വി​ധാ​നം എ​ന്നി​വ​യും ഉ​ണ്ടാ​കും. കൊ​റോ​ണ വൈ​റ​സ് ത​ട​യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ആ​ദ്യ​മാ​യി സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ​ടു​ക്കു​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ല്‍ 60 എം.​പി​മാ​ര്‍ ചേം​ബ​റി​ലും 51 എം.​പി​മാ​ര്‍ ഗാ​ല​റി​ക​ളി​ലു​മാ​യി​രി​ക്കും ഇ​രി​ക്കു​ക. 132 പേ​രെ ലോ​ക്​​സ​ഭ​യു​ടെ ചേം​ബ​റി​ലു​മി​രു​ത്തും. രാ​ജ്യ​സ​ഭാ ചേം​ബ​റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, മ​റ്റു പാ​ര്‍ട്ടി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ക്കു​ള്ള സീ​റ്റു​ക​ള്‍ ക്ര​മീ​ക​രി​ച്ചു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ മ​ന്‍മോ​ഹ​ന്‍ സി​ങ്, ദേ​വ​ഗൗ​ഡ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാം ​വി​ലാ​സ് പാ​സ്വാ​ന്‍, രാം​ദാ​സ് അ​ത്താ​വാ​ലെ എ​ന്നി​വ​രു​ടെ​യും ഇ​രി​പ്പി​ട​ങ്ങ​ള്‍ രാ​ജ്യ​സ​ഭ ചേം​ബ​റി​ല്‍ത​ന്നെ​യാ​യി​രി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മു​ള്ള പ്ര​ത്യേ​ക ഗാ​ല​റി​ക​ളി​ല്‍ 15 വീ​തം പേ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ​യും മു​ന്‍ എം.​പി​മാ​രെ​യും സെ​ന്‍ട്ര​ല്‍ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. സ​ഭ​യു​ടെ മേ​ശ​ക്ക് ചു​റ്റും പ​രി​മി​ത​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ ഇ​രു​ത്തു​ക​യു​ള്ളൂ. രാ​ജ്യ​സ​ഭ ടി.​വി​യും ലോ​ക്​​സ​ഭ ടി.​വി​യും പ​തി​വു​പോ​ലെ സ​ഭാ ന​ട​പ​ടി​ക​ളു​ടെ ലൈ​വ് ടെ​ലി​കാ​സ്​​റ്റ്​ ന​ല്‍കും. ഇ​രു​സ​ഭ​ക​ളെ​യും പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് കേ​ബ്​​ളു​ക​ള്‍ വ​ലി​ച്ചി​ട്ടു​ണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.