ചെന്നൈ: ലോക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിനുകളിൽ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും അധിക നിരക്കുകൾ ബാധകമാകുമെന്ന് റെയിൽവേ ബോർഡ് സർക്കുലർ വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സ്വന്തം നാട്ടിലെത്താനാണ് കഴിഞ്ഞദിവസം മുതൽ പ്രത്യേക ട്രെയിൻ സർവിസ് ഏർപ്പെടുത്തിയത്. 54 ദിവസം നീണ്ടുനിൽക്കുന്ന ലോക്ഡൗണിൽ ജോലിയും കൂലിയുമില്ലാതെ കുടുങ്ങിയ അന്തർസംസ്ഥാനതൊഴിലാളികളും വിദ്യാർഥികളും അടക്കമുള്ളവരാണ് ഇത് ഏറെയും ഉപയോഗിക്കുന്നത്.
സ്ലീപ്പർ ക്ലാസ് നിരക്കിന് പുറമേയാണ് യാത്രക്കാരിൽനിന്ന് 50 രൂപ വീതം അധികമായി ഈടാക്കുക. സൂപ്പർഫാസ്റ്റ് ചാർജായി 30 രൂപ, പ്രത്യേക ചാർജായി 20 രൂപ എന്നിങ്ങനെയാണ് വാങ്ങുന്നത്.
ഇതുസംബന്ധിച്ച് സതേൺ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സോണുകൾക്ക് റെയിൽവേ ബോർഡ് ഉത്തരവ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.