അഹ്മദാബാദ്: 32 ദിവസത്തെ ആശുപത്രിവാസം, കോവിഡ് പരിശോധനയിൽ ആറുതവണ പോസിറ്റിവ ്, ഒരു തവണ നിഗമനത്തിലെത്താൻ കഴിയാത്ത അവസ്ഥ, രണ്ടുതവണ ഫലം നെഗറ്റിവ്... എന്നിട്ടും അഹ് മദാബാദിലെ പെൺകുട്ടി ആശുപത്രിയിൽ തന്നെ.
കോവിഡ് ലക്ഷണങ്ങളോടെ അമേരിക്കയിൽ നിന്നെത്തി അഹ്മദാബാദിലെ സർദാർ പട്ടേൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 21കാര ിക്കാണ് വിചിത്ര രോഗാവസ്ഥ. പെൺകുട്ടിയുടെ ഡ്രൈവറും 27 ദിവസമായി ചികിത്സയിലാണ്.
ഇദ്ദേഹത്തിെൻറ അവസാന പരിശോധനഫലം പോസിറ്റിവാണ്. ഇരുവരെയും ഇതുവരെ രോഗമുക്തരായി പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക കേസ് എന്ന നിലയിൽ ഇരുവരുടെയും വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെയും അറിയിച്ചിരിക്കുകയാണ് അധികൃതർ.
മാർച്ച് 17നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 23ന് വീണ്ടും പോസിറ്റിവ് ആയി. ശേഷം 27ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ്. എന്നാൽ, മാർച്ച് 29, ഏപ്രിൽ മൂന്ന്, ഏഴ് തീയതികളിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവ്തന്നെ കാണിച്ചു.
ഏപ്രിൽ 12ന് ഫലത്തിൽ അവ്യക്തത എന്നു രേഖപ്പെടുത്തി. 13ന് വീണ്ടും പോസിറ്റിവ് കാണിച്ചെങ്കിലും അവസാനം 16ന് ലഭിച്ച ഫലത്തിൽ നെഗറ്റിവും കാണിച്ചു. വിചിത്ര കേസിൽ കൂടുതൽ പരിശോധനക്ക് ഒരുങ്ങുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.