ന്യൂഡല്‍ഹി: വിദ്വേഷപ്രചാരണത്തിന് വിട്ടുകൊടുത്ത് ആര്.എസ്.എസിനും ബി.ജെ.പിക്കും ഫേസ്ബുക്കും വാട്സ്ആപ്പും വിധേയത്വം കാണിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ള മേഖലാ ഫേസ്ബുക്ക് മേധാവി അംഖി ദാസ് മുസ്ലിം വിദ്വേഷ പ്രചാരണം അനുവദിക്കാന്‍ ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പത്രത്തിെൻറ വെളിപ്പെടുത്തല്‍ ഉയര്‍ത്തിക്കാട്ടിയ രാഹുലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിറങ്ങി പ്രതിരോധം തീര്‍ത്തു.
ഇന്ത്യയിലെ വാണിജ്യതാല്പര്യങ്ങള്ക്ക് ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിദ്വേഷപ്രചാരണങ്ങള്‍ അനുവദിക്കാന്‍ ഫേസ്ബുക്ക് സ്വന്തം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലിെൻറ വെളിപ്പെടുത്തല്‍. വിദ്വേഷപ്രചാരണം നടത്തിയ ബി.ജെ.പി എം.എല്‍.എയുടെ പോസ്റ്റ് നീക്കംചെയ്യാതിരിക്കാന് നല്കിയ നിര്‍ദേശങ്ങള്‍ അടക്കം നിരവധി തെളിവുകള്‍ നിരത്തിയായിരുന്നു പത്രത്തിെൻറ വെളിപ്പെടുത്തല്‍.
പത്രറിപ്പോർട്ട് ട്വിറ്ററിലൂടെ പങ്കുവെച്ച രാഹുല്‍, ഇന്ത്യയിലെ ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്.എസ്.എസുമാണെന്ന് കുറ്റപ്പെടുത്തി. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണ്. ഒടുവില്‍ അമേരിക്കന്‍ മാധ്യമം സത്യവുമായി പുറത്തുവന്നിരിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിെൻറ നിലപാടിനെ പിന്തുണച്ച പാര്‍ലമെൻറിെൻറ വിവരസാങ്കേതികവിദ്യ സ്ഥിരംസമിതി അധ്യക്ഷന്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെ വിദ്വേഷ പ്രചാരണത്തിെൻറ കാര്യത്തില്‍ അവര്‍ക്ക് എന്തു നിര്‍ദേശമാണ് മുന്നോട്ടുവെക്കാനുള്ളതെന്ന് ചോദിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിവരാവകാശപ്രവര്ത്തകന്കൂടിയായ അഭിഭാഷകന് സാകേത് ഗോഖലെ ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെൻററി സ്ഥിരം സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനുള്ള മറുപടിയായും ഫേസ്ബുക്കിനെ പ്രതിരോധിച്ചും കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നു. വിവരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവസരം ജനാധിപത്യവത്കരിക്കപ്പെട്ടുവെന്നും താങ്കളുടെ കുടുംബത്തിെൻറ അനുചരന്മാരല്ല ഇപ്പോഴത് നിയന്ത്രിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലുള്ളവര്‍പോലും പിന്തുണക്കാത്ത പരാജിതര്‍ ലോകമൊന്നാകെ ആര്.എസ്.എസും ബി.ജെ.പിയും നിയന്ത്രിക്കുകയാണെന്ന് ഏറ്റുപറയുകയാണെന്നും പ്രസാദ് പറഞ്ഞു. കേംബ്രിജ് അനലിറ്റിക്കയും ഫേസ്ബുക്കുമായി ചേര്‍ന്ന് ഡേറ്റ ആയുധമാക്കാന്‍ നോക്കി പിടിക്കപ്പെട്ടത് നിങ്ങള്തന്നെയെന്ന് രാഹുലിനോട് പറഞ്ഞ രവിശങ്കര്‍ പ്രസാദ്, ഇപ്പോള്‍ തങ്ങളെ ചോദ്യംചെയ്യുകയാണോ എന്ന് ചോദിച്ചു.
ഡല്‍ഹി വംശീയാതിക്രമത്തിന് കാരണമായ വിദ്വേഷപ്രചാരണം നടത്തിയ ബി.െജ.പി നേതാവ് കപില്‍ മിശ്രയും മോദി സര്‍ക്കാറിനൊപ്പം പ്രതിരോധത്തിനിറങ്ങി.കോണ്‍ഗ്രസ് ഫേസ്ബുക്കിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് കപില്‍ മിശ്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.