സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ ഹരജി 

ചെന്നൈ: ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പരത്തിയെന്ന കേസിലുള്‍പ്പെട്ടവര്‍ തങ്ങളുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍. ഡി.എം.കെ പ്രവര്‍ത്തകരും പൊള്ളാച്ചി സ്വദേശികളുമായ ആര്‍. നവനീത് കൃഷ്ണന്‍, എസ്. രാജീവ് ഗാന്ധി എന്നിവരാണ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. 
കേസില്‍ ഇരുവരും അറസ്റ്റിന്‍െറ വക്കിലാണ്. കേസെടുത്ത മഹാലിംഗപുരം പൊലീസ് സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ട് റദ്ദാക്കണമെന്നും ഇത്തരം ഇടപെടലുകള്‍ നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.തങ്ങള്‍ക്കൊപ്പം അക്കൗണ്ടുകളും പൊലീസില്‍നിന്ന് ഭീഷണി നേരിടുന്നതായി പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ഏകാംഗ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. 
 
Tags:    
News Summary - facebook, wattsapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.