ബംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിൽ ക്ഷേത്ര നിർമാണം; പ്രതിഷേധവുമായി വിദ്യാർഥികൾ

ബംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിൽ ഗണേശ ക്ഷേത്രം നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. സർവകലാശാലയെ കാവിവത്കരിക്കുകയാണ് അധികൃതരെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.

രജിസ്ട്രാർ, വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് മറികടന്നാണ് ബംഗളൂരു മഹാനഗരെ പാലികെ (ബി.ബി.എം.പി) കാമ്പസിനകത്ത് ക്ഷേത്ര നിർമാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, നേരത്തെ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി പൊളിച്ചുനീക്കിയതാണെന്നുമാണ് ബി.ബി.എം.പി പറയുന്നത്.

യു.ജി.സി മാർഗനിർദേശ പ്രകാരം സർവകലാശാല വിദ്യാഭ്യാസം നേടാനുള്ള സ്ഥലമാണെന്നും മതാചാരത്തിനുള്ള സ്ഥലമല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ബി.ബി.എം.പി സർവകലാശാലയെ കാവിവത്കരിക്കുകയാണെന്നും ക്ഷേത്രത്തിനായി പണം ചെലവഴിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

Tags:    
News Summary - Faceoff in Bangalore University over construction of Ganesh temple in campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.