പൂനെ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ചു മരിച്ചെന്ന അടിക്കുറിപ്പോെട ഒരു വനിത ഡ ോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്. പുനെക്കാരിയായ ഡോക്ടർ മേഘവ്യാസിൻെറ ചിത്രമാണിതെ ന്നാണ് പറയപ്പെടുന്നത്.
എന്നാൽ യഥാർഥത്തിൽ ചിത്രത്തിലുള്ളത് പൂനെയിലെ ജഹൻഗീർ ആശുപത്രിയിൽ ഈയടുത്ത് മരണപ്പെട്ട മേഘ ശർമയാണ്. ഇവർ പ്രസ്തുത ആശുപത്രിയിലെ ഡോകടറല്ല. മരണപ്പെട്ടത് ന്യൂമോണിയ ബാധിച്ചാണ്. കോവിഡ് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
മേഘ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ഭർത്താവ് ശ്രീകാന്ത് ശർമയും പറയുന്നു. എൻെറ ഭാര്യ ഡോക്ടറല്ല, വീട്ടമ്മയാണ്. അവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തെറ്റായ വാർത്ത വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും -ശ്രീകാന്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.