ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു- ആരോപണവുമായി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ പാർട്ടികൾ തമ്മിൽ അധികാരം പങ്കിടുന്നതിന്റെ അടിസ്ഥാനത്തിൽ തന്റെ മകൻ ആദിത്യ താക്കറെയെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കാമെന്ന് 2019 ൽ അന്നത്തെ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകിയിരുന്നതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ സൗത്ത് സെൻട്രലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ താൻ കേന്ദ്രത്തിലേക്ക് മാറുമെന്നും ശേഷം ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാമെന്നും പറഞ്ഞിരുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബാലാസാഹേബിന്റെ മുറിയിൽ വെച്ചാണ് ഫഡ്‌നാവിസ് മകനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകിയതെന്നും താക്കറെ പറഞ്ഞു. അന്നത്തെ ബി.ജെ.പി അധ്യക്ഷനും ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ ശിവസേനയുമായി സഖ്യമുണ്ടാക്കാൻ തന്നെ സന്ദർശിച്ചിരുന്നുവെന്നും താക്കറെ കൂട്ടിച്ചേർത്തു.

അതേസമയം ഉദ്ധവ് താക്കറെക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫഡ്‌നാവിസ്. ഉദ്ധവ് താക്കറെയുടെ അതിമോഹമാണ് ഇതെന്നും താൻ ഒരിക്കലും ആർക്കും ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. സാങ്കൽപ്പിക കഥകൾ പറഞ്ഞ് നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിലെ ഉപമുഖ്യമന്ത്രിയാണ് ഫഡ്‌നാവിസ്

Tags:    
News Summary - Fadnavis had said that he would make Aditya Thackeray the Chief Minister - Uddhav Thackeray with the allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.