സി.പി.എമ്മിന്‍റെ കേരളത്തിലെ പരാജയം പരിശോധിക്കും -യെച്ചൂരി

ന്യൂഡൽഹി: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം പരിശോധിക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലേക്ക് അല്ല. ബി.ജെ.പിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്.

രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരഞ്ഞെടുക്കണം എന്ന് യു.പി ജനത കാണിച്ചു തന്നു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇൻഡ്യ മുന്നണി​ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Tags:    
News Summary - Failure in Kerala will be checked says sitaram yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.