ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികൾക്ക് ജയിൽ ശിക്ഷക്ക് പകരം മൂന്നുവർഷംവരെ വിലക്കും 50 ലക്ഷം വരെ പിഴയും. പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലാണ് ഇൗ വ്യവസ്ഥ. 31 വർഷം പഴക്കമുള്ള പഴയ നിയമങ്ങൾക്ക് പകരമാണ് പുതിയത് പ്രാബല്യത്തിൽ വരുന്നത്.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങെള നിയന്ത്രിക്കുകയാണ് പുതിയ ബില്ലിെൻറ പ്രധാന ലക്ഷ്യം. ഇത്തരം ഉൽപന്നങ്ങളുടെ നിർമാതാക്കൾക്ക് ആദ്യം 10 ലക്ഷവും കുറ്റം ആവർത്തിച്ചാൽ 50 ലക്ഷം വരെയും പിഴ ചുമത്തും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ 10 ലക്ഷമാണ് പിഴ. അതേസമയം, തങ്ങളുടെ പതിവ് ബിസിനസിെൻറ ഭാഗമായാണ് പരസ്യം നൽകിയതെന്ന് പ്രസാധകർ തെളിയിച്ചാൽ പിഴ ഒഴിവാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.