ന്യൂഡൽഹി: അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണി സന്ദേശങ്ങൾ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ആഭ്യന്തര സർവിസുകൾക്ക് പുറമേ അന്താരാഷ്ട്ര സർവിസുകളും വഴിതിരിച്ചുവിടുകയും പരിശോധനകൾക്കായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്.
ഞായറാഴ്ച അവസാനം ലഭിച്ച വിവരങ്ങളനുസരിച്ച് 25 വിമാന സർവിസുകൾക്കെതിരെയാണ് ഭീഷണിയുണ്ടായത്. വിസ്താര എയർലൈൻ നടത്തുന്ന യു.കെ 25 (ഡൽഹി-ഫ്രാങ്ക്ഫർട്ട്), യു.കെ 106 (സിംഗപ്പൂർ-മുംബൈ), യു.കെ 146 (ബാലി -ഡൽഹി), യു.കെ 116 (സിംഗപ്പൂർ- ഡൽഹി), യു.കെ 110 (സിംഗപ്പൂർ-പുണെ), യു.കെ 107 (മുംബൈ -സിംഗപ്പൂർ) എന്നീ ആറ് വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. ആകാശ എയറിന്റെ ക്യു.പി 1102 (അഹമ്മദാബാദ്- മുംബൈ), ക്യു.പി 1378 (ഡൽഹി- ഗോവ), ക്യു.പി 1385 (മുംബൈ-ബാഗ്ഡോഗ്ര), ക്യു.പി 1406 (ഡൽഹി-ഹൈദരാബാദ്), ക്യു.പി 1519 (കൊച്ചി-മുംബൈ), ക്യു.പി 1526 (ലഖ്നോ-മുംബൈ) വിമാനങ്ങൾക്കെതിരെയും സന്ദേശങ്ങളുണ്ടായി.
ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 58 (ജിദ്ദ-മുംബൈ), 6ഇ 87 (കോഴിക്കോട് -ദമാം), 6E 11 (ഡൽഹി-ഇസ്താംബൂൾ), 6E 17(മുംബൈ-ഇസ്താംബൂൾ), 6E 133 (പൂനെ-ജോധ്പൂർ), 6E 112 (ഗോവ-അഹമ്മദാബാദ്) എന്നീ വിമാനങ്ങൾക്കെതിരെയും ഭീഷണിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.