ബാൽഘാട്ട്: മധ്യപ്രദേശ് പൊലീസ് അഞ്ച് കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. കറൻസിയോടൊപ്പം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേരെ മധ്യപ്രദേശിലെ ബാൽഘാട്ടിൽ നിന്നും അയൽസംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗോൺഡിയയിൽ നിന്ന് രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബാൽഘാട്ട് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
10 മുതൽ 2000 വരെ നോട്ടുകളാണ് പിടിച്ചെടുത്തത്. ചിലർ വലിയ തോതിൽ വ്യാജ കറൻസി നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കറൻസി പിടിച്ചെടുത്തത്. രണ്ട് ദിവസമായി നടന്ന ഓപറേഷനിലാണ് സംഘത്തെ പിടികൂടാനായത്.
കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും എവിടെ നിന്നാണ് കറൻസി നോട്ടുകൾ ലഭ്യമായതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഘത്തലവനേയും സപ്ലൈ ചെയിനിനെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെയും 4.94 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തിരുന്നു. രണ്ടു സംഘങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.